ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം ചൂടിയ ചെൽസിക്ക് 37ാം മത്സരത്തിൽ വാറ്റ്ഫോഡിനെതിരെ ത്രില്ലർ ജയം. പകരക്കാരനായിറങ്ങിയ സെസ്ക് ഫാബ്രിഗാസിെൻറ അവസാന നിമിഷത്തെ ഗോളിൽ 4-3നാണ് ചാമ്പ്യൻ പടയുടെ ജൈത്രയാത്ര. ഇതോടെ പ്രീമിയർ ലീഗ് സീസണിലെ 29ാം ജയവുമായി ചെൽസി, 2005-06 സീസണിലെ സ്വന്തം റെക്കോഡിനൊപ്പമെത്തി. സണ്ടർലൻഡിനെതിരായ അവസാന മത്സരം സ്വന്തമാക്കി 30 ജയത്തോടെ റെക്കോഡ് മെച്ചെപ്പടുത്താനുള്ള സാധ്യതയേറി.
ജേതാക്കളായതോടെ ഒമ്പതു മാറ്റങ്ങളുമായിട്ടാണ് കോച്ച് അേൻറാണിയോ കോെൻറ ടീമിനെ കളത്തിലിറക്കിയത്. ഗോളടിവീരൻ ഡീഗോ കോസ്റ്റ, പെഡ്രോ, ഫാബ്രിഗാസ് എന്നിവരെ കരക്കിരുത്തി ഫസ്റ്റ് ഇലവനെ ഇറക്കിയപ്പോൾ വെറ്ററൻ താരം ജോൺ ടെറിയായിരുന്നു നായകൻ. മിഷി ബാറ്റ്ഷുഹായിയെ മുന്നിൽ നിർത്തി 3-4-2-1 ഫോർമേഷനിൽ പന്തുതട്ടിയവർ 22ാം മിനിറ്റിൽ തന്നെ ഗോൾ നേടി. ‘വല്യേട്ടൻ’ ജോൺ ടെറിയുടെ ബൂട്ടിൽ നിന്നായിരുന്നു ആദ്യ ഗോൾ. വാറ്റ്ഫോഡിെൻറ പോസ്റ്റിനരികിലുള്ള കൂട്ടപ്പൊരിച്ചിലിനൊടുവിൽ ജോൺ ടെറി പന്ത് വലയിലാക്കുകയായിരുന്നു. എന്നാൽ വാറ്റ്ഫോഡ് 24ാം മിനിറ്റിൽ തിരിച്ചടിച്ചു. എറ്റീനെ കാപോയായിരുന്നു സ്കോറർ. ജോൺ ടെറിയുടെ പിഴവിൽ നിന്നായിരുന്നു എതിരാളികളുടെ ഗോൾ. സന്തോഷിക്കാൻ വാറ്റ്ഫോഡിന് അവസരം നൽകാതെ പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും സീസർ ആസ്പിലിക്യൂട്ട് ലോങ് റേഞ്ച് ഷോട്ടിലൂടെ ഗോൾ നേടി ചെൽസിയെ മുന്നിലെത്തിച്ചു.
ആദ്യ പകുതിക്ക് തൊട്ടുപിന്നാലെ മിഷി ബാറ്റ്ഷുഹായിയും ചെൽസിയുടെ സ്കോർ വീണ്ടും ഉയർത്തി സന്ദർശകരുടെ മുന്നിൽ വമ്പുകാട്ടി. പിന്നീടായിരുന്നു സ്റ്റാംഫോഡ് ബ്രിഡ്ജിൽ നിറഞ്ഞു കവിഞ്ഞ ചെൽസി ആരാധകരെ നിശ്ശബ്ദമാക്കി വാറ്റ് ഫോഡിെൻറ രണ്ടു ഗോളുകൾ. ഡാർയിൽ ജാൻമറ്റ് 51ാം മിനിറ്റിലും സ്റ്റിഫനോ ഒക്കാെക്ക 71ാം മിനിറ്റിലും ഗോൾ നേടിയതാണ് ചെൽസിയെ ഞെട്ടിച്ചത്. ഒടുവിൽ സമനിലയിലേക്കെന്നു തോന്നിച്ച മത്സരത്തിൽ രക്ഷകനായി പകരക്കാരനായി എത്തിയ ഫാബ്രിഗാസ് ഗോൾ നേടി ചാമ്പ്യന്മാരുടെ മാനം കാക്കുകയായിരുന്നു.ഒരു മത്സരം മാത്രം ബാക്കിനിൽക്കെ 29 ജയവും അഞ്ചു തോൽവിയും മൂന്ന് സമനിലയുമായി ചെൽസിക്ക് 90 പോയൻറായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.