ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പോരാട്ടത്തിൽ ലിവർപൂളിന് ജയം. ചെൽസിയെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ 2-1ന് വീഴ്ത്തിയ ലിവർപൂൾ സീസണിൽ തോൽവിയറിയാതെ കുതിക്കുന്നു. ട്രെൻറ് അലക്സാണ്ടർ അർനോൾഡും (14), റോബർട് ഫെർമീന്യോയുമാണ് (30) ഗോളിടച്ചത്.
എൻഗോളോ കാെൻറയുടെ വകയായിരുന്നു (71)ചെൽസിയുടെ ഗോൾ. 30ാം മിനിറ്റിലെ ഒരു ഗോൾ വാറിൽ നിഷേധിക്കപ്പെട്ടത് നീലപ്പടക്ക് തിരിച്ചടിയായി. മെറ്റാരു മത്സരത്തിൽ ആഴ്സനൽ 3-2ന് ആസ്റ്റൻ വില്ലയെ തോൽപിച്ചു. മാഞ്ചസ്റ്റർ യുനൈറ്റഡിനെ 2-0ത്തിന് വെസ്റ്റ്ഹാം േതാൽപിച്ചു. ആൻഡി യർമോലെേങ്കായും ആരോൺ ക്രെയ്വെല്ലുമാണ് യുനൈറ്റഡ് വലകുലുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.