ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​: സി​റ്റി​യെ ത​ക​ർ​ത്ത്​  ചെ​ൽ​സി മു​ന്നോ​ട്ട്​

ലണ്ടൻ: ക്രിസ്റ്റൽ പാലസിനോടേറ്റ തോൽവിക്ക് മാഞ്ചസ്റ്റർ സിറ്റിയോട് കണക്കുതീർത്ത് ചെൽസി കിരീടവഴിയിൽ മുന്നോട്ട്. കരുത്തരുടെ പോരാട്ടത്തിൽ പെപ് ഗ്വാർഡിയോളയുടെ സംഘത്തെ 2-1ന് തോൽപിച്ച ചെൽസി ഏഴ് പോയൻറ് ലീഡുമായി ബഹുദൂരം മുന്നിൽ. സ്റ്റാംഫോഡ് ബ്രിഡ്ജിൽ പത്താം മിനിറ്റിൽ എഡൻ ഹസാഡിെൻറ ഗോളിലൂടെ ചെൽസിയാണ് ആദ്യം വലകുലുക്കിയത്. വലതു വിങ്ങിൽനിന്ന് സ്പാനിഷ് താരം സെസാർ അസ്പിലിക്യൂറ്റ മറിച്ചുനൽകിയ പന്ത് ഹസാഡ് നിലംപെറ്റയുള്ള ഷോട്ടിലൂടെ ഗോളാക്കിമാറ്റി. എന്നാൽ, 26ാം മിനിറ്റിൽ ചെൽസി ഗോളി തിബോ കർടുവയുടെ പിഴവിൽനിന്ന് സിറ്റി സമനില പിടിച്ചു. റീബൗണ്ട് പന്തിലൂടെയായിരുന്നു അഗ്യുറോയുടെ ഗോൾ. പക്ഷേ, ആദ്യ പകുതിക്ക് മുേമ്പ ചെൽസിയുടെ വിജയഗോളും പിറന്നു. 
 

ഹസാഡിെൻറ പെനാൽറ്റി കിക്ക് ഗോളി വില്ലി കബെല്ലറോ തടഞ്ഞെങ്കിലും ഒാടിയെത്തി വലയിലേക്ക് തട്ടിയിട്ട് ഹസാഡ് ഇരട്ട ഗോളിനുടമയായി. തിരിച്ചടിക്കാൻ രണ്ടും കൽപിച്ച് പൊരുതിയ സിറ്റിക്ക് പരുക്കൻ കളിക്ക് ലഭിച്ച മഞ്ഞക്കാർഡുകൾ മാത്രം സമ്പാദ്യമായി. മറ്റൊരു മത്സരത്തിൽ സ്വാൻസീ സിറ്റിയെ 3-1ന് തകർത്ത് ടോട്ടൻഹാം രണ്ടാം സ്ഥാനത്ത് ലീഡ് നിലനിർത്തി. ദിലി അലി, ഹ്യൂങ് മിൻസൺ, ക്രിസ്റ്റ്യൻ എറിക്സൺ എന്നിവരുടെ വകയായിരുന്നു ടോട്ടൻഹാമിെൻറ ഗോളുകൾ. 

തുടർച്ചയായി തോൽവിയും സമനിലയും പിണഞ്ഞ ആഴ്സനലിെൻറ തിരിച്ചുവരവിന് എമിറേറ്റ്സ് സ്റ്റേഡിയം സാക്ഷിയായി. വെസ്റ്റ്ഹാമിനെ 3-0ത്തിന് തകർത്ത മത്സരത്തിൽ മെസ്യൂത് ഒാസിൽ, തിയോ വാൽകോട്ട്, ഒലിവർ ജിറൂദ് എന്നിവരുടെ വകയായിരുന്നു ആഴ്സനലിെൻറ ഗോളുകൾ. അതേസമയം, കഴിഞ്ഞകളിയിൽ ചെൽസിയെ അട്ടിമറിച്ച ക്രിസ്റ്റൽ പാലസ് സതാംപ്ടനോട് (1-3) തോൽവി വഴങ്ങി. 30 മത്സരം പൂർത്തിയായപ്പോൾ ചെൽസി (72), ടോട്ടൻഹാം (65), ലിവർപൂൾ (31 കളിയിൽ 60), മാഞ്ചസ്റ്റർ സിറ്റി (58), ആഴ്സനൽ (29 കളിയിൽ 54) എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ.
Tags:    
News Summary - chelsea manchester city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.