സാവോപോളോ: വിമാന ദുരന്തത്തില്‍ 19 താരങ്ങളെ നഷ്ടമായ ബ്രസീല്‍ ക്ളബ് ചാപ്പെകോയന്‍സിന് ഫണ്ട് സമാഹരിക്കാനായി നെയ്മറും കകായും റൊബീന്യോയും കളത്തിലിറങ്ങി. സാവോപോളോയില്‍ നടന്ന ചാരിറ്റി മത്സരത്തിലാണ് നെയ്മറും സംഘവും സൗഹൃദ മത്സരം കളിച്ചത്. നെയ്മര്‍ ഫ്രണ്ട് ഇലവന്‍ റൊബീന്യോ ഇലവനെ 13-9ന് തോല്‍പിച്ചു. ബാഴ്സലോണ താരം നാല് ഗോളടിച്ചു. ഡാനിയേല്‍ ആല്‍വ്സ്, ഗബ്രിയേല്‍ ജീസസ്, ലൂകാസ് ലിമ, കാക, ജൂലിയോ ബാപ്റ്റിസ്റ്റ എന്നിവരും പന്തുതട്ടി. നെയ്മറും സംഘവും കൊളംബിയയുടെ മഞ്ഞ ജഴ്സിയണിഞ്ഞപ്പോള്‍, ചാപ്പെകോയന്‍സ് ജഴ്സിയിലായിരുന്നു റൊബീന്യോയുടെ ടീം പന്തു തട്ടിയത്.ബ്രസീല്‍ ടോപ് ഡിവിഷന്‍ ക്ളബിന്‍െറ ഉയിര്‍ത്തെഴുന്നേല്‍പിന് സാമ്പത്തിക സഹായം സമാഹരിക്കാനാണ് നെയ്മര്‍ ചില്‍ഡ്രണ്‍ ഫൗണ്ടേഷനു കീഴില്‍ മത്സരം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.