Posted On
date_range Updated On
date_range ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ: യുവൻറസും ലെസ്റ്ററും ഇന്നിറങ്ങും
ലിസ്ബൻ: ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ യുവൻറസും ഇംഗ്ലീഷ് മണ്ണിൽനിന്നുള്ള പുതുക്കക്കാരായ ലെസ്റ്ററും കളത്തിൽ. ഇറ്റാലിയൻ കരുത്തരായ യുവൻറസ് പോർചുഗൽ ടീമായ പോർേട്ടായുമായി ഏറ്റുമുട്ടുേമ്പാൾ ലെസ്റ്ററിന് സ്പാനിഷ് മാന്ത്രികന്മാരായ സെവിയ്യയാണ് എതിരാളികൾ. തുടർതോൽവികൾ ഏറ്റുവാങ്ങി ‘റെക്കോഡിലേക്ക്’ കുതിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലെസ്റ്ററിന് സെവിയ്യയെ മറികടക്കണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കേണ്ടിവരും. സെവിയ്യയുടെ തട്ടകത്തിലാണ് ആദ്യ പാദം. ഇറ്റാലിയൻ ലീഗിൽ ഒന്നാമതായി കുതിക്കുന്ന യുവൻറസിന് പോർേട്ടായുടെ കളത്തിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.