Posted On
date_range Updated On
date_range യുവേഫ ചാമ്പ്യൻസ് ലീഗ്: റയലും ക്രിസ്റ്റ്യാനോയും കളത്തിൽ
മഡ്രിഡ്: തുടർച്ചയായി മൂന്നുവർഷം യൂറോപ്യൻ ക്ലബ് ഫുട്ബാൾ കിരീടം ചൂടി ചരിത്രമെഴുതിയ റയൽ മഡ്രിഡിന് ഇന്നു മുതൽ പുതിയ തുടക്കം. ഹാട്രിക്കിെൻറ തുടർച്ച ലക്ഷ്യമിട്ട് ആദ്യ മത്സരത്തിനിറങ്ങുേമ്പാൾ അണിയറയിൽ പഴയ തിളക്കമില്ല. കിരീടങ്ങളിലേക്ക് പടനയിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയും തന്ത്രങ്ങൾ മെനഞ്ഞ സിനദിൻ സിദാനും കൂടുവിട്ടതോടെ പുതിയ സീസണിലെ വലിയ പരീക്ഷണത്തിനാണ് മഡ്രിഡുകാർ ഇന്നു രാത്രി സാൻറിയാഗോ ബെർണബ്യൂവിൽ ബൂട്ടണിയുന്നത്.
ജുലൻ ലോപറ്റ്ഗുയിയുടെ ടീമിന് ഇറ്റാലിയൻ കരുത്തരായ എ.എസ് റോമയാണ് എതിരാളി. സീസൺ ലാ ലിഗയിൽ നാലിൽ മൂന്നു ജയവും ഒരു സമനിലയുമായാണ് റയലിെൻറ മുന്നേറ്റം. ക്രിസ്റ്റ്യാനോയുടെ അഭാവത്തിൽ ആക്രമണ ചുമതലയേറ്റെടുത്ത ഗാരെത് ബെയ്ൽ-മാർകോ അസൻസിയോ-കരിം ബെൻസേമ കൂട്ടിലാണ് പ്രതീക്ഷകളെല്ലാം. ലാ ലിഗയിൽ ബെൻസേമ നലു ഗോളുമായി മുൻനിരയിലാണ്. മൂന്നു ഗോളും രണ്ട് അസിസ്റ്റുമുള്ള ബെയ്ൽ റൊണാൾഡോയുടെ നിഴലിൽനിന്ന് പുറത്തെത്തുകയും ചെയ്തു. ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റത്തിെൻറ ആശങ്ക മാറ്റുന്നതാണ് ഇൗ പ്രകടനങ്ങൾ. അതേസമയം, സീരി ‘എ’ സീസണിൽ അത്രസുഖമുള്ള തുടക്കമല്ല എ.എസ് റോമക്ക്. നാലു കളിയിൽ ഒരു മത്സരത്തിൽ മാത്രമേ അവർക്ക് ജയിക്കാനായിട്ടുള്ളൂ.
യുവൻറസിന് കിരീടയാത്ര
ക്രിസ്റ്റ്യാനോയില്ലാത്ത റയൽ ആദ്യ ചാമ്പ്യൻസ് ലീഗിനിറങ്ങുന്ന അതേ നിമിഷം, ക്രിസ്റ്റ്യാനോ യുവൻറസിെൻറ കുപ്പായത്തിൽ പുതിയ തുടക്കം കുറിക്കും. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ‘എച്ചിൽ’ സ്പാനിഷ് ക്ലബ് വലൻസിയയാണ് എതിരാളികൾ. യുവൻറസ് കുപ്പായത്തിൽ കാത്തിരിപ്പിനൊടുവിൽ ക്രിസ്റ്റ്യാനോ ഗോളടിച്ചുതുടങ്ങിയതിെൻറ ആവേശത്തിലാണ് ആരാധകർ. ഞായറാഴ്ച സാസുലോക്കെതിെരയായിരുന്നു ഇരട്ടഗോളുമായി സൂപ്പർതാരം ഗോൾവേട്ടക്ക് തുടക്കമിട്ടത്. തുടർച്ചയായി രണ്ടു വർഷങ്ങളിൽ റയലിനു മുന്നിലായിരുന്നു യുവൻറസിെൻറ പുറത്താവൽ. അന്ന് കൈവിട്ട കിരീടം വീണ്ടെടുക്കാനാണ് ഇക്കുറി ക്രിസ്റ്റ്യാനോയെ ഒപ്പംകൂട്ടി യാത്രതുടങ്ങുന്നത്. 2016 ഫൈനലിലും 2017ൽ ക്വാർട്ടറിലുമാണ് റയൽ യുവൻറസിെൻറ വഴിമുടക്കിയത്. മാഞ്ചസ്റ്റർ യുനൈറ്റഡ് യംങ് ബോയ്സിനെയും ബെൻഫിക ബയേൺ മ്യൂണിക്കിനെയും മാഞ്ചസ്റ്റർ സിറ്റി ഒളിമ്പിക് ലിയോണിനെയും നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.