ലണ്ടൻ: ഇടവേളക്കുശേഷം കളമുണരുന്ന യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പന്മാർ വീണ്ടും ബൂട്ടണിയുന്നു. ആരാധകർ കാത്തിരിക്കുന്ന ഗ്രൂപ് എച്ചിലെ സൂപ്പർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരും സ്പാനിഷ് ജേതാക്കളുമായ റയൽ മഡ്രിഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ടോട്ടൻഹാം ഹോട്സ്പറുമായി ഏറ്റുമുട്ടും.ലാ ലിഗയിൽ റയൽ കിതച്ചുകൊണ്ടാണെങ്കിൽ ചാമ്പ്യൻസ് ലീഗിൽ സൂപ്പർ ജയങ്ങളുമായാണ് ചാമ്പ്യന്മാരുടെ മുന്നേറ്റം. മരണഗ്രൂപ്പായ എച്ചിൽ ആദ്യ രണ്ടു മത്സരങ്ങളിലും മൂന്നു ഗോളിെൻറ ജയവുമായാണ് സിദാെൻറ പോരാളികൾ കുതിച്ചത്. ആദ്യ മത്സരത്തിൽ 3-0ത്തിന് അപോയലിനെ തോൽപിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ അവരുടെ തട്ടകത്തിൽ ചെന്ന് 3-1ന് തോൽപിച്ചു.
അതുകൊണ്ടുതന്നെ ടോട്ടൻഹാം കോച്ച് മൗറീഷ്യോ പൊച്ചട്ടീനോ നന്നായി ഒരുങ്ങിയിട്ടാണ് റയലിെൻറ തട്ടകത്തിൽ എത്തുന്നത്. മഡ്രിഡിൽ എത്തിയതിനുശേഷം മാധ്യമപ്രവർത്തകരെ കണ്ട പൊച്ചട്ടീനോ, ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആവോളം പുകഴ്ത്തുകയും ചെയ്തു: ‘‘ ഏറ്റുമുട്ടാൻ പോകുന്നത് ലോകത്തിലെ ഏറ്റവും മികച്ച ക്ലബിനോടാണ്. എന്നാൽ, റയലിനെ നേരിടാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.’’ ഇംഗ്ലണ്ടിലെയും സ്പെയിനിലെയും രണ്ടു സൂപ്പർ ക്ലബുകൾ നേർക്കുനേർ എത്തുേമ്പാൾ, സാൻറിയാഗോ ബെർണബ്യൂവിൽ പിറക്കാനിരിക്കുന്നത് സൂപ്പർപോരാട്ട രാവാണ്. പരിക്കേറ്റ ഗാരത് ബെയ്ൽ മുൻ ക്ലബിനെതിരെ കളിക്കാനുണ്ടാവില്ല. റയലിെൻറ അതേ സ്കോറിലാണ് ടോട്ടൻഹാമിെൻറയും രണ്ടു വിജയങ്ങൾ; ബൊറൂസിയയെ 3-1നും അപോയലിനെ 3-0ത്തിനും. ഇന്നു ജയിക്കുന്നവർ ഇതോടെ ഗ്രൂപ് ചാമ്പ്യന്മാരാവും. രണ്ടു മത്സരങ്ങളിൽ അഞ്ചു ഗോൾ നേടിയ ഹാരി കെയ്നിെൻറയും നാലു ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പ്രകടനത്തിലേക്കാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്.
ഹാട്രിക് ജയത്തിന് സിറ്റി
ഗ്രൂപ് എഫിൽ മാഞ്ചസ്റ്റർ സിറ്റി മൂന്നാം ജയം തേടിയാണ് ഇറ്റാലിയൻ വമ്പന്മാരായ നാപോളിക്കെതിരെ കളത്തിലെത്തുന്നത്. ഷാക്തറിനെയും (2-0) ഫെയ്നൂർദിനെയും (0-4) തകർത്തുവിട്ടാണ് സിറ്റിയുടെ കുതിപ്പ്്. അതേസമയം, ഫെയ്നൂർദിനോട് 3-1ന് ജയിച്ചെങ്കിലും ഷാക്തറിെൻറ തട്ടകത്തിൽ 2-1ന് തോറ്റതിനാൽ നാപോളിക്ക് ഇന്ന് മത്സരം ജയിച്ചേ തീരൂ. മറ്റു മത്സരങ്ങളിൽ ബൊറൂസിയ അപോയലിനെയും ലിവർപൂൾ മാരിബറിനെയും നേരിടുേമ്പാൾ അത്ലറ്റികോ മഡ്രിഡ് ക്വാർബാഗുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.