Posted On
date_range Updated On
date_range കാര്‍ലോസ് ടെവസ് ചൈനീസ് ക്ലബിൽ
ഷാങ്ഹായ്: അര്‍ജന്‍റീന സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസ് വന്‍തുകക്ക് ചൈനീസ് ഫുട്ബാള്‍ ക്ളബായ ഷാങ്ഹായ് ഷെന്‍ഹുവയില്‍ ചേര്‍ന്നു. ബോക ജൂനിയേഴ്സില്‍നിന്നാണ് 32കാരനായ ടെവസ് ചൈനയിലത്തെുന്നത്. ടെവസ് വരുന്നതോടെ പ്രാദേശികതലത്തിലും ഏഷ്യന്‍ മേഖലയിലും ഷെന്‍ഹുവക്ക് കരുത്ത് കൂടുമെന്ന് ക്ളബ് അറിയിച്ചു. 84 ദശലക്ഷം ഡോളറാണ് രണ്ടുവര്‍ഷത്തേക്കുള്ള കരാര്‍ തുകയെന്നാണ് സൂചന. നിലവില്‍ താരത്തിന് കിട്ടുന്നതിന്‍െറ 20 ഇരട്ടിയാണിത്. മെഡിക്കല്‍ പരിശോധനക്കുഷേശം ടെവസ് ടീമിനൊപ്പം ചേരും. മുന്‍ ഉറുഗ്വായ് താരം ഗസ് പോയറ്റാണ് ഷെന്‍ഹുവയുടെ പരിശീലകന്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും മാഞ്ചസ്റ്റര്‍ സിറ്റിയിലും പന്തുതട്ടിയ ടെവസിന്‍െറ വരവ് ചൈനീസ് ഫുട്ബാളിന് ഊര്‍ജം പകരും. ഷെന്‍ഹുവയുടെ എതിരാളികളായ ഷാങ്ഹായ് എസ്.ഐ.പി.ജി ചെല്‍സിയുടെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഓസ്കാറിനെ 73 ദശലക്ഷം ഡോളറിന് സ്വന്തമാക്കിയിരുന്നു. ബ്രസീലുകാരന്‍ തന്നെയായ ഹള്‍ക്കും ഇതേ ടീമില്‍ ജൂലൈയില്‍ ചേര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.