Posted On
date_range Updated On
date_range ബയേൺ മ്യൂണിക് പരിശീലനം പുനരാരംഭിച്ചു
മ്യൂണിക്: ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് പരിശീലനം പുനരാരംഭിച്ചു. ലോക ്ഡൗൺ നിയന്ത്രങ്ങൾ ഉള്ളതിനാൽ ചെറു സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശീലനം. ഏപ്രിൽ അഞ്ചുവരെ വിലക്കുണ്ടായിരുന്നു.
മുൻനിര താരങ്ങളായ റോബർട്ട് ലെവൻഡോസ്കി, ഫിലിപ് കുടീന്യോ, മാനുവൽ നോയർ, തോമസ് മുള്ളർ, ജെറോം ബോട്ടങ് എന്നിവർ തിങ്കളാഴ്ച ഗ്രൗണ്ടിലെത്തി.
മഹാമാരിയെത്തുടർന്ന് മാർച്ച് 13 മുതൽ ലീഗിൽ മത്സരങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. ഒമ്പത് മത്സരങ്ങൾമാത്രം ശേഷിക്കേ ബൊറൂസിയ ഡോർട്മുണ്ടിനേക്കാൾ നാല് പോയൻറ് ലീഡുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് ബയേൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.