Posted On
date_range Updated On
date_range സൗഹൃദ ഫുട്ബാൾ: ജപ്പാനെതിരെ ബ്രസീലിന് സൂപ്പർ ജയം
ടോക്യോ: സൗഹൃദ ഫുട്ബാളിൽ ഏഷ്യൻ വമ്പന്മാരായ ജപ്പാനെതിരെ ബ്രസീലിന് ജയം (3-1). മുൻനിര താരങ്ങളെയെല്ലാം കളത്തിലിറക്കിയ കോച്ച് ടിറ്റെയുടെ ഇലവനിൽ, നെയ്മർ-ഗബ്രിയേൽ ജീസസ്-വില്യം എന്നിവർക്കായിരുന്നു ആക്രമണ ചുമതല. പെനാൽറ്റി ഗോളാക്കിമാറ്റി 10ാം മിനിറ്റിൽ നെയ്മർ തുടക്കം കുറിച്ചു. 17ാം മിനിറ്റിൽ നെയ്മർ പെനാൽറ്റി പാഴാക്കിയതിനു പിന്നാലെ മാഴ്സലോ ലീഡുയർത്തി. 36ാം മിനിറ്റിൽ ഗബ്രിയേൽ ജീസസും ലക്ഷ്യം കണ്ടു. മറ്റൊരു സൗഹൃദ മത്സരത്തിൽ ദക്ഷിണ കൊറിയ കൊളംബിയയെ 2-1ന് അട്ടിമറിച്ചപ്പോൾ ഇറാൻ പാനമയെ 2-1ന് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.