ലോകകപ്പിലെ ഗോളുകൾ; ബ്രസീലിന് പുതിയ റെക്കോർഡ്

മോസ്കോ: ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമെന്ന നേട്ടം ബ്രസീലിന് സ്വന്തം. ഇന്നലെ മെക്സിക്കോക്കെതിരെ നെയ്മറുടെ ഗോളിലാണ് ബ്രസീൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ജർമനിയുടെ 226 ഗോൾ എന്ന റെക്കോർഡ് ഇന്നലെ നേടിയ രണ്ട് ഗോളിലൂടെ ബ്രസീൽ 228ലെത്തിച്ചു.  

108 ലോകകപ്പ് മത്സരങ്ങളിൽ നിന്നാണ് ബ്രസീലിൻറെ ഈ നേട്ടം. ഇതിൽ 73 മത്സരങ്ങൾ മഞ്ഞപ്പട ജയിക്കുകയും 17 മത്സരങ്ങൾ തോൽക്കുകയും ചെയ്തു. 18 കളികൾ സമനിലയിൽ അവസാനിച്ചു. 79 താരങ്ങളാണ് ലോകകപ്പിൽ ബ്രസീലിനായി വല കുലുക്കിയത്.

ലോകകപ്പിൽ അഞ്ച് തവണ ജേതാക്കളായ ഫുട്ബോൾ ചരിത്രത്തിലെ ഏക ടീമെന്ന റെക്കോർഡ് ബ്രസീലിന് സ്വന്തമാണ്. റഷ്യയിൽ മൂന്ന് ജയം അകലെ ബ്രസീലിന് ആറാം കിരീടമാണ് കാത്തിരിക്കുന്നത്. 
 

Tags:    
News Summary - Brazil become highest scoring team in FIFA World Cup history- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.