Posted On
date_range Updated On
date_range ബയേണിന് പുതിയ കോച്ച്; നിയമനം മൂന്ന് വർഷത്തേക്ക്
മ്യൂണിക്ക്: ബുണ്ടസ് ലിഗ ചാമ്പ്യൻ ക്ലബ് ബയേൺ മ്യൂണികിെൻറ പുതിയ കോച്ചായി നികോ കൊവാച് സ്ഥാനമേൽക്കും. നിലവിലെ താൽക്കാലിക പരിശീലകൻ യുപ് ഹെയ്ൻകസ് ജൂണിൽ സ്ഥാനമൊഴിയുന്നതിനു പിന്നാലെ ജൂൈല ഒന്നിന് കൊവാച് ദൗത്യമേറ്റെടുക്കും.
മുൻ ക്രൊയേഷ്യൻ മിഡ്ഫീൽഡറായ കൊവാച് ക്ലബുമായി മൂന്നു വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. ബർലിനിൽ ജനിച്ച ഇദ്ദേഹം 2001-03 സീസണിൽ ബയേണിനായി കളിച്ചിട്ടുണ്ട്. ക്രൊയേഷ്യൻ ദേശീയ ടീമിനായി 83 മത്സരങ്ങളിൽ കുപ്പായമണിഞ്ഞു.
2016 മുതൽ എയ്ൻട്രാഷ് ഫ്രാങ്ക്ഫർട്ടിെൻറ പരിശീലകനായി ഇൗ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുത്താണ് ശ്രദ്ധേയനായത്. കളിയിൽനിന്ന് വിരമിച്ചശേഷം ഒാസ്ട്രിയ, ക്രൊയേഷ്യ ടീമുകളുടെ പരിശീലകനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.