Posted On
date_range Updated On
date_range ബുണ്ടസ് ലിഗ: ബയേണിന് ഒരു ജയമകലെ കിരീടം
ബർലിൻ: നാലു പോയൻറിെൻറ ലീഡുമായി ബുണ്ടസ് ലിഗയിൽ നിർണായക മത്സരത്തിനിറങ്ങുന്ന നി ലവിലെ ചാമ്പ്യന്മാർക്ക് തുടർച്ചയായ ഏഴാം തവണയും ജേതാക്കളാകാൻ വേണ്ടത് ഒരു ജയം മാത ്രം. ലീപ്സിഗുമായി ശനിയാഴ്ച രാത്രിയാണ് മത്സരം. ലീഗിൽ രണ്ടുകളികൾ മാത്രം ശേഷിക്കേ രണ്ടാമതുള്ള ഡോർട്മുണ്ടിന് കിരീട നേട്ടത്തിന് അടുത്ത രണ്ടു കളികളിൽ ജയം മാത്രം പോരാ, ഒന്നാമതുള്ള ബയേൺ രണ്ടും തോൽക്കുകയും വേണം.
വൻ ജയങ്ങളുമായി നേരേത്ത ലീഗിൽ ഒന്നാമതായിരുന്ന ഡോർട്മുണ്ട് അവസാനം കളിച്ച മത്സരങ്ങളിൽ തുടർന്ന മോശം പ്രകടനമാണ് ബയേണിന് കാര്യങ്ങൾ എളുപ്പമാക്കിയത്. മറുവശത്ത്, തുടക്കത്തിൽ പതറിയ ബയേൺ പിന്നീട് ഉജ്ജ്വലമായി തിരിച്ചുവന്ന് ഒന്നാം സ്ഥാനം വീണ്ടെടുക്കുകയായിരുന്നു. ഡോർട്മുണ്ടിന് മൊൻഷെൻഗ്ലാഡ്ബാക്കുമായാണ് അടുത്ത മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.