Posted On
date_range Updated On
date_range ബയേണിന് സമനില; ബുണ്ടസ് ലിഗ കിരീടത്തിന് കാത്തിരിപ്പ്
മ്യൂണിക്: ജർമർ ലീഗിൽ കിരീട ജേതാക്കളെ അറിയാൻ അവസാന ദിനം വരെ കാത്തിരിക്കണം. ജയിച്ചാ ൽ കിരീടം ചൂടാമായിരുന്ന ബയേൺ മ്യൂണിക് ആർ.ബി ലീപ്സിഗിനോട് ഗോൾ രഹിത സമനിലയിലാ വുകയും തൊട്ടുപിന്നിലുള്ള ബൊറൂസിയ ഡോർട്മുണ്ട്, ഫോർച്ചുണ ഡുസെൽഡോഫിനെതിെര ജയിക്കുകയും ചെയ്തതോടെയാണ് ബുണ്ടസ് ലീഗയിൽ വിധിനിർണയം അവസാനം വരെ നീണ്ടത്.
ഇതോടെ, ഒരു മത്സരം ബാക്കിയിരിക്കെ ബയേൺ-ഡോർട്മുണ്ട് പോയൻറ് വ്യത്യാസം രണ്ടായി കുറഞ്ഞു. 33 മത്സരത്തിൽ ബയേണിന് 75 പോയൻറും ഡോർട്മുണ്ടിന് 73 പോയൻറുമാണ്. ലീപ്സിഗിനെതിരെ മുൻനിര താരങ്ങളെല്ലാം ബൂട്ടുകെട്ടിയിട്ടും ബയേണിന് അക്കൗണ്ട് തുറക്കാനായില്ല. രണ്ടാം പകുതി മധ്യനിര താരം ലിയോൺ ഗോറെറ്റെക ലീപ്സിഗിെൻറ വലയിൽ പന്തെത്തിച്ചിരുന്നെങ്കിലും ‘വാറിൽ’ റഫറി ഗോൾ അനുവദിച്ചില്ല. 66 പോയൻറുമായി മൂന്നാം സ്ഥാനത്താണ് ആർ.ബി ലീപ്സിഗ്.
അതേസമയം, ഫോർചുണ ഡുസെൽഡോഫിനെതിരെ 3-2നായിരുന്നു ഡോർട്മുണ്ടിെൻറ ജയം. ക്രിസ്റ്റ്യൻ പുലിസിച്ച് (41), തോമസ് ഡെലാനി (53), മാരിയോ ഗോട്സെ (93) എന്നിവരാണ് ഡോർട്മുണ്ടിനായി േഗാൾ നേടിയത്. എതിരാളികൾക്കായി ഒലിവർ ഫിൻങ്ക് (47), ഡേവിഡ് നോവൻകി (95) എന്നിവർ ഗോൾ നേടി. അവസാന മത്സരത്തിൽ ബയേണിന് ഫ്രാങ്ക്ഫർട്ടും ബൊറൂസിയക്ക് മോൻഷെൻഗ്ലാഡ്ബാകുമാണ് എതിരാളി. 18നാണ് ബുണ്ടസ് ലീഗിലെ അവസാന റൗണ്ട് മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.