Posted On
date_range Updated On
date_range ബയേൺ മ്യൂണികിന് ബുണ്ടസ് ലിഗയിലും തിരിച്ചടി
മ്യൂണിക്: ചാമ്പ്യൻസ് ലീഗിൽ റയൽ മഡ്രിഡിനോട് തോറ്റുപുറത്തായ ബയേൺ മ്യൂണികിന് ബുണ്ടസ് ലിഗയിലും തിരിച്ചടി. 13ാം സ്ഥാനക്കാരായ മെയ്ൻസിനോട് ഹോംഗ്രൗണ്ടിൽ 2-2ന് സമനിലയിൽ കുടുങ്ങിയതാണ് ജർമൻ ചാമ്പ്യന്മാർക്ക് തിരിച്ചടിയായത്. ബയേൺ സമനിലയിലായതോടെ രണ്ടാം സ്ഥാനക്കാരായ ആർ.ബി ലീപ്സിഗിന് പ്രതീക്ഷ നിലനിർത്താം. ഒരുകളി കുറവ് കളിച്ച ആർ.ബി ലീപ്സിഗിനെക്കാൾ ഒമ്പതു പോയൻറ് മുന്നിലാണ് ബയേൺ. ആദ്യ പകുതിയിൽ മെയ്ൻസ് നേടിയ രണ്ടു ഗോളിന് ആർയൻ റോബനും തിയാേഗാ അൽകാൻഡ്രയും തിരിച്ചടിച്ചെങ്കിലും എതിരാളികളെ മറികടക്കാൻ ബയേണിനായില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.