നാലടിച്ച് മെസ്സി; ബാഴ്സക്ക് തകർപ്പൻ ജയം

മ​ഡ്രി​ഡ്​: ക​ഴി​ഞ്ഞ സീ​സ​ണി​ലെ ക​ടം​വീ​ട്ടി ബാ​ഴ്​​സ​ലോ​ണ ടോ​പ്​ ഗി​യ​റി​ലേ​ക്ക്. ല​യ​ണ​ൽ മെ​സ്സി​യു​ടെ ബൂ​ട്ടു​ക​ൾ നാ​ലു​ഗോ​ൾ നേ​ടി വേ​ട്ട​ക്കാ​രി​ൽ മു​ന്നി​ൽ നി​ന്ന​പ്പോ​ൾ ലാ ​ലി​ഗ​യി​ൽ ബാ​ഴ്​​സ​ലോ​ണ​ക്ക്​ അ​ഞ്ചാം ജ​യം. ​െഎ​ബ​റി​നെ 6-1ന്​ ​ത​ക​ർ​ത്ത്​ ക​റ്റാ​ല​ൻ ​പ​ട പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ലും ബ​ഹു​ദൂ​രം മു​ന്നി​ൽ. ക​ളി​യു​ടെ 20ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ വേ​ട്ട​ക്ക്​ തു​ട​ക്ക​മി​ട്ട മെ​സ്സി 59,62,87 മി​നി​റ്റു​ക​ളി​ലാ​ണ്​ എ​തി​രാ​ളി​യു​ടെ വ​ല​ക്ക​ണ്ണി​ക​ൾ ഭേ​ദി​ച്ച​ത്. 38ാം മി​നി​റ്റി​ൽ പൗ​ളീ​ന്യോ​യും, 53ാം മി​നി​റ്റി​ൽ ഡെ​നി​സ്​ സു​വാ​ര​സും സ്​​കോ​ർ ചെ​യ്​​ത​തോ​ടെ ഗോ​ൾ​പ​ട്ടി​ക പൂ​ർ​ത്തി​യാ​യി. 

‘​െമ​സ്സി നാ​ല്​ ഗോ​ള​ടി​ക്കു​ന്ന​ത്​ ഇ​പ്പോ​ൾ വാ​ർ​ത്ത​യ​ല്ല. ഒാ​രോ രാ​ത്രി​യി​ലും ഒാ​രോ മ​ത്സ​ര​ത്തി​ലും ഇ​ത്​ ആ​വ​ർ​ത്തി​ക്കു​ന്ന​താ​ണ്​ വി​സ്​​മ​യം. ആ ​പ്ര​തി​ഭ വി​ശ​ദീ​ക​രി​ക്കാ​ൻ വാ​ക്കു​ക​ളും അ​ശ​ക്​​ത​മാ​ണ്​’ -നൂ​കാം​പി​ലെ ആ​റ്​ ഗോ​ൾ ജ​യ​ത്തി​​െൻറ ആ​വേ​ശ​ത്തി​നു പി​ന്നാ​ലെ ബാ​ഴ്​​സ കോ​ച്ച്​ ഏ​ണ​സ്​​റ്റോ വാ​ൽ​വെ​ർ​ഡെ​യു​ടെ വാ​ക്കു​ക​ൾ. 

 

ലൂ​യി സു​വാ​ര​സി​നെ ബെ​ഞ്ചി​ലി​രു​ത്തി സെ​ൻ​​​ട്ര​ൽ ഫോ​ർ​വേ​ഡ്​ പൊ​സി​ഷ​നി​ലേ​ക്ക്​ ല​യ​ണ​ൽ മെ​സ്സി​യെ എ​ത്തി​ച്ച കോ​ച്ചി​​െൻറ തീ​രു​മാ​നം ശ​രി​വെ​ക്കു​ന്ന​താ​യി​രു​ന്നു ക​ള​ത്തി​ലെ പ്ര​ക​ട​നം. വി​ങ്ങു​ക​ളി​ൽ വി​ന്യ​സി​ച്ച ഡെ​നി​സ്​ സു​വാ​ര​സും, വ​ല​തു വി​ങ്ങി​ൽ പൗ​ളീ​ന്യോ​യും ത​ങ്ങ​ളു​ടെ ജോ​ലി​കൂ​ടി ഭം​ഗി​യാ​ക്കി​യ​തോ​ടെ സ്വ​ന്തം മു​റ്റ​ത്ത്​ ബാ​ഴ്​​സ​ക്ക്​ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി. വ​ല​തു വി​ങ്ങി​ൽ ക​ളി​ച്ച ജെ​റാ​ഡ്​ ഡി​ലോ​ഫു നി​റം​മ​ങ്ങി​യ​പ്പോ​ൾ പൗ​ളീ​ന്യോ​യും ബു​സ്​​ക​റ്റ്​​​സും ക​ള​മ​റി​ഞ്ഞ്​ ക​ളി​ച്ച്​ പോ​രാ​യ്​​മ നി​ക​ത്തി.  20ാം മി​നി​റ്റി​ൽ ബാ​ഴ്​​സ ഡി​ഫ​ൻ​ഡ​ർ നെ​ൽ​സ​ൺ സെ​മി​ഡോ​യെ ഫൗ​ൾ ചെ​യ്​​ത്​ വീ​ഴ്​​ത്തി​യ​തി​ന്​ ല​ഭി​ച്ച പെ​നാ​ൽ​റ്റി ​അ​വ​സ​രം അ​നാ​യാ​സം വ​ല​യി​ലെ​ത്തി​ച്ചാ​ണ്​ മെ​സ്സി ​തു​ട​ക്ക​മി​ട്ട​ത്. തു​ട​ക്ക​ത്തി​​​ൽ നേ​ടി​യ ഗോ​ളി​​െൻറ ​ലീ​ഡി​ൽ ബാ​ഴ്​​സ ഒാ​ൾ​ഒൗ​ട്ട്​ ആ​​ക്ര​മ​ണം പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ 38ാം മി​നി​റ്റി​ൽ ര​ണ്ടാം ഗോ​ൾ പി​റ​ന്നു. 


സ്വന്തം തട്ടകത്തില്‍ ബാഴ്സ എല്ലാതരത്തിലും മേധാവിത്വം പുറത്തെടുത്തു. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ബാഴ്സ വ്യക്തമായ ലീഡ് നേടി. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയേക്കാള്‍ അഞ്ച് പോയിന്‍റിന്‍റെ ലീഡാണ് ബാഴ്സക്ക്. മറ്റൊരു മത്സരത്തിൽ വലന്‍സിയ മലാഗയെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മുന്‍ വെസ്റ്റ്ഹാം സ്ട്രൈക്കര്‍ സിമോണ്‍ സക്ക ഒമ്പത് മിനിറ്റിനിടെ മൂന്ന് ഗോളുകള്‍ നേടി. സാന്റിമിനയും പകരക്കാരനായി എത്തിയ റോഡ്രിഗോയുമാണ് മറ്റ് സ്കോറർമാർ.

ഡെ​നി​സ്​ സു​വാ​ര​സി​​െൻറ കോ​ർ​ണ​ർ കി​ക്ക്​ മ​ഴ​വി​ല്ല്​​പോ​ലെ ബോ​ക്​​സി​നു​ള്ളി​ൽ പ​തി​ച്ച​പ്പോ​ൾ പൗ​ളീ​ന്യോ ത​ല​വെ​ച്ച്​ വ​ല​കു​ലു​ക്കി. ര​ണ്ടാം പ​കു​തി​ക്കു​ശേ​ഷ​മാ​യി​രു​ന്നു ബാ​ക്കി ഗോ​ളു​ക​ൾ. 53ാം മി​നി​റ്റി​ൽ മെ​സ്സി​യു​ടെ ഷോ​ട്ട്​ ​​െഎ​ബ​ർ ഗോ​ളി​യി​ൽ ത​ട്ടി അ​ക​ന്ന​പ്പോ​ൾ അ​വ​സ​രം കാ​ത്തു​നി​ന്ന സു​വാ​ര​സ്​ ക്ലോ​സ്​​റേ​ഞ്ച്​ ഷോ​ട്ടി​ലൂ​ടെ ​െഎ​ബ​റി​നെ നി​സ്സ​ഹാ​യ​രാ​ക്കി. ശേ​ഷം ക​ണ്ട​ത്​ തു​ന്ന​ൽ​ക്കാ​ര​​െൻറ ക​ര​വി​രു​തു​പോ​ലെ മൈ​താ​ന​മ​ധ്യ​ത്തി​ൽ മെ​സ്സി​യു​ടെ ‘ടി​കി​ടാ​ക’. വ​ൺ -ടു-​വ​ൺ ട​ച്ചി​ലൂ​ടെ പ​ന്ത്​ മ​ധ്യ​വ​ര ക​ട​ത്തി​യ ശേ​ഷം പ്ര​തി​രോ​ധ​ക്കാ​രെ​യും ഗോ​ളി​യെ​യും വ​ക​ഞ്ഞു​മാ​റ്റി ഒാ​ടി​ക്ക​യ​റി പ​ന്ത്​ നി​ക്ഷേ​പി​ച്ച്​ മ​ട​ങ്ങു​ന്ന മെ​സ്സി​യു​ടെ ചി​ത്രം ക​ഴി​ഞ്ഞ​കാ​ല പ്ര​താ​പ​ത്തി​​െൻറ  പ​ക​ർ​ന്നാ​ട്ട​മാ​യി​മാ​റി. പൗ​ളീ​ന്യോ, സെ​ർ​ജി ബു​സ്​​ക​റ്റ്​​സ്, അ​ല​ക്​​സ്​ വി​ദാ​ൽ എ​ന്നി​വ​ർ ര​ണ്ടാം പ​കു​തി​യി​ലെ മെ​സ്സി ഗോ​ളി​ൽ ക​ണ്ണി​ചേ​ർ​ന്നു. നൂകാപിൽ മെസ്സിയുടെ ഗോൾവേട്ട 300 കടന്നു. 

57ാം മി​നി​റ്റി​ൽ സെ​ർ​ജി എ​ൻ​റി​ചി​​െൻറ വ​ക​യാ​യി​രു​ന്നു ​െഎ​ബ​റി​​െൻറ ആ​ശ്വാ​സ ഗോ​ൾ. അ​ഞ്ചി​ൽ അ​ഞ്ചും ജ​യി​ച്ച്​ ബാ​ഴ്​​സ 15 പോ​യ​ൻ​റു​മാ​യി ഒ​ന്നാ​മ​താ​യ​പ്പോ​ൾ, സെ​വി​യ്യ (10), വ​ല​ൻ​സി​യ (9)എ​ന്നി​വ​രാ​ണ്​ പി​ന്നി​ലു​ള്ള​ത്. നാ​ല്​ ക​ളി​യി​ൽ ര​ണ്ട്​ ജ​യ​വും സ​മ​നി​ല​യു​മാ​യി റ​യ​ൽ (8) അ​ഞ്ചാം സ്​​ഥാ​ന​ത്താ​ണ്. 


വി​മ​ർ​ശ​ക​രു​ടെ വാ​യ​ട​ക്കി പൗ​ളീ​ന്യോ
ന​ല്ല​കാ​ലം ക​ഴി​ഞ്ഞ്​ ചൈ​നീ​സ്​ ലീ​ഗി​ലേ​ക്ക്​ കൂ​ടു​മാ​റി​യ ബ്ര​സീ​ലു​കാ​ര​നാ​യ പൗ​ളീ​ന്യോ​യെ  29ാം വ​യ​സ്സി​ൽ ബാ​ഴ്​​സ​യി​ലെ​ത്തി​ച്ച​തി​ന്​ കോ​ച്ച്​ വാ​ൽ​വ​ർ​ഡെ ഏ​െ​റ പ​ഴി​കേ​ട്ടി​രു​ന്നു.  40 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ ക​രാ​ർ ആ​രാ​ധ​ക​ർ​പോ​ലും വി​മ​ർ​ശി​ച്ചു. എ​ന്നാ​ൽ, ഇ​തി​നെ​ല്ലാം പൗ​ളീ​ന്യോ മൈ​താ​ന​ത്തു മ​റു​പ​ടി ​ ന​ൽ​കു​േ​മ്പാ​ൾ മ​നം നി​റ​യു​ന്ന​ത്​ കോ​ച്ചി​നാ​ണ്. ഗെ​റ്റാ​ഫെ​ക്കെ​തി​രെ പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി വി​ജ​യ​ഗോ​ൾ കു​റി​ച്ച​തോ​ടെ ബ്ര​സീ​ൽ താ​രം വാ​ൽ​വെ​ർ​ഡെ​യു​ടെ ഗു​ഡ്​​ബു​ക്കി​ലെ​ത്തി. സു​വാ​ര​സ്​ പു​റ​ത്താ​യ​തോ​ടെ, ​െഎ​ബ​റി​നെ​തി​രെ പ്ലെ​യി​ങ്​ ഇ​ല​വ​നി​ൽ ഇ​ടം പി​ടി​ച്ച പൗ​ളീ​ന്യോ കോ​ച്ചി​​നെ ശ​രി​വെ​ക്കും​വി​ധം ത​ക​ർ​ത്താ​ടു​ക​യും ചെ​യ്​​തു. 

 

Tags:    
News Summary - Barcelona 6-1 Eibar - Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.