Posted On
date_range Updated On
date_range ബാഴ്സലോണക്ക് സമനില
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണക്ക് തിരിച്ചടിയായി സമനില. കിരീടപ്പോരാട്ടത്തില്‍ തിരിച്ചുവരാനായി കളത്തിലിറങ്ങിയവരെ റയല്‍ സൊസീഡാഡാണ് 1-1ന് തളച്ചത്. കളിയുടെ 51ാം മിനിറ്റില്‍ വില്യന്‍ ജോസിന്‍െറ ഗോളില്‍ സൊസീഡാഡാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍, ലയണല്‍ മെസ്സിയുടെ ക്ളാസ് ഗോള്‍ ബാഴ്സയെ കാത്തു. തൊട്ടുപിന്നാലെ സൊസീഡാഡിന്‍െറ ഉറച്ച ഗോളവസരം നിര്‍ഭാഗ്യംകൊണ്ട് മാത്രം വഴിമാറുകയും ചെയ്തു. നെയ്മര്‍, മെസ്സി, സുവാരസ് സഖ്യം തിരിച്ചത്തെിയിട്ടും നിരാശപ്പെടുത്തിയത് ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായി. ഇതോടെ, റയലിന് ആറ് പോയന്‍റ് ലീഡായി. 13 കളിയില്‍ റയലിന് 33ഉം, ബാഴ്സലോണക്ക് 27ഉം പോയന്‍റാണ് സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.