മഡ്രിഡ്: സ്വന്തം തട്ടകത്തിൽ കളംനിറഞ്ഞ് കളിച്ചിട്ടും ആദ്യ പാദത്തിലെ പാപക്കറ കഴുകിക്കളയാൻ അത്ലറ്റികോ മഡ്രിഡിനായില്ല. വിസെെൻറ കാൾഡെറോൺ സ്റ്റേഡിയത്തിന് വിജയത്തോടെ വിട നൽകാനെത്തിയ പതിനായിരക്കണക്കിന് കാണികളെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ട് റയൽ മഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് കുതിച്ചു.
ബുധനാഴ്ച രാത്രി നടന്ന രണ്ടാം പാദ സെമിയിൽ അത്ലറ്റികോയോട് 1-2ന് തോറ്റെങ്കിലും ആദ്യ പാദത്തിലെ 3-0 വിജയത്തിെൻറ കരുത്തും 4-2െൻറ അഗ്രഗേറ്റുമായി സിദാെൻറ കുട്ടികൾ കലാശപ്പോരിന് യോഗ്യത നേടി. സോൾ നിഗസും ഗ്രീസ്മാനും അത്ലറ്റികോക്കായി വല കുലുക്കിയപ്പോൾ ഇസ്കോ റയലിെൻറ ഏക ഗോൾ കുറിച്ചു. ഫൈനലിൽ യുവൻറസാണ് റയലിെൻറ എതിരാളികൾ.
പ്രതിരോധത്തിന് പേരുകേട്ട അത്ലറ്റികോ മഡ്രിഡിെൻറ മറ്റൊരു മുഖമായിരുന്നു ബുധനാഴ്ച കണ്ടത്. ടോറസിനെയും ഗ്രീസ്മാനെയും മുന്നിൽ നിർത്തി തുടങ്ങിയ ആക്രമണം 12ാം മിനിറ്റിൽ തന്നെ ഫലം കണ്ടു. കോകിെൻറ കോർണറിൽ ഉയർന്നുചാടിയ നിഗസ് തലയെടുപ്പുള്ള ഹെഡറുമായി പന്ത് വലയിലേക്ക് തൊടുത്തു.
നാല് മിനിറ്റ് പിന്നിട്ടപ്പോൾ ടോറസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ഗ്രീസ്മാൻ ഗോളാക്കിയതോടെ അത് ലറ്റികോയുടെ തിരിച്ചുവരവ് മണത്തു. എന്നാൽ, 42ാം മിനിറ്റിൽ ബെൻസേമയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ ഇസ്കോയുടെ കാലിൽ നിന്ന് റയലിെൻറ ആദ്യ ഗോൾ പിറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.