ദോഹ: അടുത്തവർഷം ചൈന ആതിഥ്യമരുളുന്ന അണ്ടർ 23 ഏഷ്യൻ ഫുട്ബാൾ ടൂർണമെൻറിൽ ഏതൊക്കെ രാജ്യങ്ങൾ പെങ്കടുക്കണമെന്ന് നിർണയിക്കുന്ന യോഗ്യത റൗണ്ട് മത്സരങ്ങൾക്ക് ബുധനാഴ്ച തുടക്കമാവും. ഖത്തറിലെ ദോഹയിൽ നടക്കുന്ന ഗ്രൂപ് സി റൗണ്ടിലാണ് ഇന്ത്യ ഇറങ്ങുക. ആതിഥേയരായ ഖത്തറും കരുത്തരായ സിറിയയും തുർക്മെനിസ്താനുമാണ് ഇന്ത്യയുടെ എതിരാളികൾ.
നാലു വീതം ടീമുകളടങ്ങുന്ന 10 ഗ്രൂപ്പുകളായിട്ടാണ് യോഗ്യത റൗണ്ട് മത്സരങ്ങൾ. കിർഗിസ്താൻ, സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ഫലസ്തീൻ, മ്യാന്മർ, വിയറ്റ്നാം, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളിൽ നടക്കുന്ന യോഗ്യത റൗണ്ടുകളിൽ ഗ്രൂപ്പിൽ ആദ്യ സ്ഥാനത്തെത്തുന്ന 10 ടീമുകളും മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിലേക്ക് ടിക്കറ്റ് നേടുക. ആതിഥേയരായതിനാൽ നേരിട്ട് എൻട്രിയുണ്ടെങ്കിലും ചൈനയും യോഗ്യത റൗണ്ടിൽ പന്തുതട്ടുന്നുണ്ട്. ചൈന ഗ്രൂപ് ചാമ്പ്യന്മാരോ മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരിൽ ഒരു ടീമോ ആവുകയാണെങ്കിൽ ഗ്രൂപ്പിലെ അടുത്ത സ്ഥാനക്കാർക്ക് അവസരം ലഭിക്കും.
ദേശീയ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറനിെൻറ മേൽനോട്ടത്തിലുള്ള ഇന്ത്യൻ ടീം രണ്ടു ദിവസം മുമ്പുതന്നെ ദോഹയിലെത്തി. മികച്ച തയാറെടുപ്പോടെയാണ് ടീം എത്തിയിരിക്കുന്നതെന്നും എതിരാളികൾ കരുത്തരാണെങ്കിലും തികഞ്ഞ പോരാട്ടവീര്യത്തോടെയാവും ഇന്ത്യ മൈതാനത്തിറങ്ങുകയെന്നും കോൺസ്റ്റൈൻറൻ പറഞ്ഞു. ദോഹയിൽ കനത്ത ചൂടാണെങ്കിലും ഇത്തരം കാലാവസ്ഥയിൽ കളിച്ചുപരിചയമുള്ള ഇന്ത്യക്ക് അത് പ്രയാസകരമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് (അൽസദ്ദ് സ്റ്റേഡിയം) മത്സരങ്ങൾ. ബുധനാഴ്ച സിറിയക്കെതിരെയും (പ്രാദേശിക സമയം വൈകീട്ട് അഞ്ചു മണി) വെള്ളിയാഴ്ച ഖത്തറിനെതിരെയും (രാത്രി എട്ടു മണി) ഞായറാഴ്ച തുർക്മെനിസ്താനെതിരെയും (അഞ്ചു മണി) ആണ് ഇന്ത്യയുടെ കളികൾ. കഴിഞ്ഞ തവണത്തെ നാലാം സ്ഥാനക്കാരായ ഖത്തർ തന്നെയാണ് ഗ്രൂപ്പിലെ കരുത്തർ. സിറിയയും തുർക്മെനിസ്താനും മികച്ച എതിരാളികളാണ്. ചുരുക്കത്തിൽ യോഗ്യത കടമ്പ ഇന്ത്യക്ക് ഏറെ കടുത്തതാവും.
സീനിയർ ടീമിൽ കളിച്ചിട്ടുള്ള അറ്റാക്കിങ് മിഡ്ഫീൽഡർ ലാലിയൻസ്വാല ചങ്തെയാണ് ടീമിെൻറ തുറുപ്പുശീട്ട്. മലയാളി താരം അസ്ഹറുദ്ദീൻ ടീമിലുണ്ടായിരുെന്നങ്കിലും സിംഗപ്പൂരിൽ സന്നാഹമത്സരത്തിനിടെയേറ്റ പരിക്കുമൂലം നാട്ടിലേക്ക് മടങ്ങി. മറ്റൊരു മലയാളിതാരം ജിഷ്ണുവും ക്യാമ്പിലുണ്ടായിരുെന്നങ്കിലും അവസാന ടീമിൽ ഇടംപിടിക്കാനായില്ല.
ടീം: ഗോൾകീപ്പർമാർ: വിശാൽ കൈത്ത്, കമൽജീത് സിങ്, സുഖ്ദേവ് പാട്ടീൽ. ഡിഫൻറർമാർ: സലാം രഞ്ജൻ സിങ്, ലാൽറുത്താര, ജെറി ലാൽറിൻസ്വാല, ദേവീന്ദർ സിങ്, നിഷുകുമാർ, സൈറൂത്കിമ, സർതക് ഗോലോയ്, കമൽപ്രീത് സിങ് ഗ്രേവാൾ. മിഡ്ഫീൽഡർമാർ: അനിരുദ്ധ താപ, നിഖിൽ പൂജാരി, നന്ദകുമാർ, ഗർമൻപ്രീത് സിങ്, മാവിമിങ്തങ്ക, വിനീത് റായ്, റോബിൻസൺ സിങ്, ലാലിയൻസ്വാല ചങ്തെ. ഫോർവേഡുകൾ: ഹിതേഷ് ശർമ, അലൻ ഡിയറി, മൻവീർ സിങ്, ഡാനിയേൽ ലാലിംപൂയ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.