Posted On
date_range Updated On
date_range ബാറ്റണ്‍ ചതിച്ചു; സ്പ്രിൻറ് റിലേയില്‍ ഇന്ത്യ പുറത്ത്
ഭുവനേശ്വർ: പുരുഷന്മാരുടെ നൂറുമീറ്റര്‍ ബാറ്റണ്‍ കൈമാറുന്നതിലെ പിഴവില്‍ ഇന്ത്യ പുറത്തായി. രാവിലെ നടന്ന യോഗ്യത റൗണ്ടില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടും ടീമിന് ഫൈനല്‍ കാണാനായില്ല. അവസാന ലാപ്പില്‍ ഓടിയ അമിയ കുമാര്‍ മല്ലികിന് ബാറ്റണ്‍ കൈമാറിയതില്‍ ജ്യോതിശങ്കര്‍ ദേബ്നാഥ് വരുത്തിയ പിഴവാണ് ടീമിന് തിരിച്ചടിയായത്. ആദ്യ ലാപ്പില്‍ മലയാളി താരം അനുരൂപ് ജോണാണ് ഓടിയത്. ഇന്ത്യ അയോഗ്യരായതോടെ കൊറിയ (40.18) ഹീറ്റില്‍ ഒന്നാമതായി.
39.06 സെക്കൻഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയ ചൈനയുടേതാണ് ഹീറ്റ്സിലെ മികച്ച സമയം. സമീപകാലത്ത് സ്പ്രിൻറ് റിലേയില്‍ മികച്ച പ്രകടനമായിരുന്നു ആതിഥേയ ടീമിേൻറത്. വനിത റിലേയില്‍ ഇന്ത്യ ഫൈനല്‍ റൗണ്ടിലെത്തി. ഇന്ന് വൈകീട്ടാണ് ഫൈനല്‍. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം അനു രാഘവനടക്കം മൂന്നു ഇന്ത്യന്‍ താരങ്ങള്‍ കലാശ പ്പോരിന് യോഗ്യത നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.