ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ക്ലബ് ആഴ്സനൽ മുഖ്യ പരിശീലകൻ മൈക്കിൽ ആർറ്റേറ്റക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ആഴ്സണൽ ക്ലബ്ബ് വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യമറിയിച്ചത്.
വൈറസ് ബാധയുടെ വാർത്ത് പുറത്തുവന്നതോടെ ലണ്ടനിലെ ആഴ്സനൽ പരിശീലന ഗ്രൗണ്ട് താൽകാലികമായി അടച്ചു. പരിശീലകനുമായി ഇടപഴകിയിരുന്ന താരങ്ങളെയും മറ്റ് ജീവനക്കാരെയും നിരീക്ഷണത്തിലാക്കുകയും ചെയ്തു.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഴ്സണലും ബ്രൈറ്റയും തമ്മിലുള്ള മൽസരം മാറ്റിവെച്ചു. തുടർ മൽസരങ്ങളുടെ കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. നിരാശാജനകമായ വാർത്തയാണിതെന്ന് 37കാരനായ മൈക്കിൽ ആർറ്റേറ്റയും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.