ആഴ്സനൽ പുറത്ത്; യുനൈറ്റഡ്, ഇൻറർ, റോമ പ്രീക്വാർട്ടറിൽ
ലണ്ടൻ: സ്വന്തം വീട്ടിൽ ഒരു ഗോളിന് തോറ്റതിെൻറ ക്ഷീണം എതിരാളിയുടെ വീട്ടിലെത്തി രണ് ട് ഗോളടിച്ച് തീർത്ത ഒളിമ്പിയാകോസ് യൂറോപ ലീഗ് പ്രീക്വാർട്ടറിൽ. മൈകൽ ആർടറ്റയു ടെ ആഴ്സനലിനെതിരെയാണ് ഗ്രീക്ക് ക്ലബിെൻറ ഉഗ്രപ്രഹരം. ആദ്യ പാദത്തിൽ 1-0ത്തിന് ജയിച്ച ആശ്വാസത്തിലായിരുന്നു ആഴ്സനൽ സ്വന്തം മണ്ണിൽ രണ്ടാം പാദത്തിനിറങ്ങിയത്. എന്നാൽ, തൊട്ടതെല്ലാം പിഴച്ചു.
കളിയിൽ മേധാവിത്വമുണ്ടായിട്ടും പീരങ്കിപ്പടയ്ക്ക് വിജയിക്കാനായില്ല. പാപെ അബു സിസെ, യൂസുൽ അൽ അറാബി എന്നിവരുെട ഗോളി ഒളിമ്പിയാകോസ് ആഴ്സനലിനെ വീഴ്ത്തി. ഇരുപാദങ്ങളിലുമായി 2-2 എന്ന നിലയായതിനെ തുടർന്ന് രണ്ട് എവേ ഗോളിെൻറ മുൻതൂക്കം ഒളിമ്പിയാകോസിന് തുണയായി.
മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുനൈറ്റഡ്, അയാക്സ്, ഇൻറർ മിലാൻ ടീമുകൾ ജയിച്ചു. ക്ലബ് ബ്രൂജിനോട് ആദ്യപാദം 1-1ന് പിരിഞ്ഞ യുനൈറ്റഡ് രണ്ടാം പാദത്തിൽ 5-0ത്തിനാണ് ജയിച്ചത്. പ്രീക്വാർട്ടറിൽ യുനൈറ്റഡ് ലാസ്കിനെയും, ഇൻറർ ഗെറ്റാഫയെയും, സെവിയ്യ റോമയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.