Posted On
date_range Updated On
date_range ലോകകപ്പ് യോഗ്യതാ മല്‍സരം: നോര്‍വെയെ ആറു ഗോളിനു തകർത്ത് ജർമനി
സ്റ്റട്ഗർട്ട്: ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ നോർവെയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ജർമനി തകര്‍ത്തു. മെസുട് ഓസിലാണ് ആദ്യ ഗോളടിച്ചത്. 17–ാം മിനിറ്റില്‍ ജൂലിയന്‍ ഡ്രാക്സലര്‍ രണ്ടാം ഗോൾ നേടി. ടിമോ വെര്‍ണറാണ് മൂന്നാമത്തെയും നാലാമത്തെയും ഗോൾ നേടിയത്. ലിയോണ്‍ ഗോരെട്സ്ക 49–ാം മിനിറ്റില്‍ അഞ്ചാമത്തെ ഗോള്‍ വലയിലാക്കി. അവസാന ഗോള്‍ 78–ാം മിനിറ്റില്‍ മാരിയോ ഗോമസ് വക.
മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലണ്ട് സ്ലൊവോക്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. സ്ലൊവോക്യയാണ് മത്സരത്തിൽ ആദ്യഗോളടിച്ചത്. പ്രതിരോധ താരം എറിക് ഡയര്‍ ഇംഗ്ലണ്ടിനുവേണ്ടി സമനില ഗോൾ നേടി. മാര്‍ക്സ് റാഷ്ഫോര്‍ഡ് രണ്ടാം പകുതിയില്‍ വിജയ ഗോളുമടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.