അണ്ടർ 16 എ.എഫ്​.സി കപ്പ്:​ ഇന്ത്യ കടുത്ത ഗ്രൂപ്പിൽ

ക്വാലാലംപുർ: ഇൗ വർഷം സെപ്​റ്റംബർ 20 മുതൽ ഒക്​ടോബർ ഏഴു​ വരെ മലേഷ്യയിൽ നടക്കുന്ന അണ്ടർ 16 എ.എഫ്​.സി കപ്പ്​ ഫുട്​ബാൾ ടൂർണമ​െൻറിൽ ഇന്ത്യ സി ഗ്രൂപ്പിൽ പന്തുതട്ടും. കരുത്തരായ ഇറാൻ, വിയറ്റ്​നാം, ഇന്തോനേഷ്യ എന്നിവയാണ്​ ഗ്രൂപ്പിൽ ഇന്ത്യക്കൊപ്പമുള്ളത്​.

നാല്​ ഗ്രൂപ്പുകളിലായി 16 ടീമുകളാണ്​ ടൂർണമ​െൻറിൽ പ​​െങ്കടുക്കുന്നത്​. ​ഗ്രൂപ്​ എയിൽ മലേഷ്യ, ജപ്പാൻ, തായ്​ലൻഡ്​, തജികിസ്​താൻ, ബിയിൽ ഉത്തര കൊറിയ, ഒമാൻ, യമൻ, ജോർഡൻ, ഡിയിൽ ഇറാഖ്​, ദക്ഷിണ കൊറിയ, ആസ്​ട്രേലിയ, അഫ്​ഗാനിസ്​താൻ ടീമുകളാണ്​ മാറ്റുരക്കുക. 

നേപ്പാളിൽ നടന്ന യോഗ്യതടൂർണമ​െൻറിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ്​ ഇന്ത്യ ഫൈനൽ റൗണ്ടിലേക്ക്​ യോഗ്യത നേടിയത്​. നിലവിലെ ചാമ്പ്യന്മാരായ ഇറാഖിനെയും ആതിഥേയരായ നേപ്പാളിനെയും സമനിലയിൽ തളച്ച ഇന്ത്യ ഫലസ്​തീനെ 3^0ന്​ തകർത്തിരുന്നു. കഴിഞ്ഞതവണ ഗോവയിലായിരുന്നു അണ്ടർ 16 എ.എഫ്​.സി കപ്പ്​ ഫുട്​ബാൾ ടൂർണമ​െൻറ്​. 


 

Tags:    
News Summary - 2018 AFC U16 Championship- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.