Posted On
date_range Updated On
date_range സംസ്ഥാന യൂത്ത് ഫുട്ബാള്‍ മലപ്പുറം ഫൈനലില്‍
കൊച്ചി: എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 18ാമത് സംസ്ഥാന യൂത്ത് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ഫൈനലില്‍. വെള്ളിയാഴ്ച രണ്ടാം സെമിയില്‍ കോട്ടയത്തെ ഒന്നിനെതിരെ മൂന്ന് ഗോളിന് മലപ്പുറം തോല്‍പിച്ചു. ഷാഹുല്‍ കെ. ഇരട്ട ഗോള്‍ നേടി. പത്താം മിനിറ്റില്‍ സി.ജി. അഞ്ജല്‍ നേടിയ ഗോളിലൂടെ കോട്ടയമാണ് മുന്നിലത്തെിയത്. 42ാം മിനിറ്റില്‍ ജിഷ്ണു ബാലകൃഷ്ണന്‍െറ ഗോളില്‍ ഒപ്പം പിടിച്ച മലപ്പുറം 45, 55 മിനിറ്റുകളില്‍ ഷാഹുല്‍ നേടിയ ഗോളുകളിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു.
ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ഫൈനലില്‍ തിരുവനന്തപുരമാണ് മലപ്പുറത്തിന്‍െറ എതിരാളികള്‍. രാവിലെ ഏഴിന് ലൂസേഴ്സ് ഫൈനലില്‍ ഇടുക്കി കോട്ടയത്തെ നേരിടും.
ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ഫൈനലില്‍ തിരുവനന്തപുരമാണ് മലപ്പുറത്തിന്‍െറ എതിരാളികള്‍. രാവിലെ ഏഴിന് ലൂസേഴ്സ് ഫൈനലില്‍ ഇടുക്കി കോട്ടയത്തെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.