കൂടിയ ശമ്പളക്കാരില്‍ മൗറീന്യോയും ഗ്വാര്‍ഡിയോളയും ഒപ്പത്തിനൊപ്പം

ലണ്ടന്‍: ഊഹാപോഹങ്ങള്‍ക്കു വിരാമമായി യൂറോപ്യന്‍ ഫുട്ബാളിലെ സൂപ്പര്‍ കോച്ച് ജോസ് മൗറീന്യോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലത്തെി. ലോകഫുട്ബാളിലെ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പരിശീലകരിലൊരാളായാണ് മുന്‍ ചെല്‍സി, റയല്‍ മഡ്രിഡ് പരിശീലകന്‍െറ കൂടുമാറ്റം. രണ്ട് കോടി ഡോളര്‍ (134 കോടി രൂപ) വാര്‍ഷിക പ്രതിഫലത്തിന് മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. അയല്‍ക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായത്തെുന്ന പെപ് ഗ്വാര്‍ഡിയോളയുടെ പ്രതിഫലത്തിനൊപ്പം വരും ഇത്. 2.2 കോടി ഡോളറിനായിരുന്നു (140കോടി രൂപ) ഗ്വാര്‍ഡിയോളയെ ബയേണ്‍ മ്യുണികില്‍ നിന്നും സിറ്റി സ്വന്തമാക്കിയത്. ഇതോടെ, ലോക ഫുട്ബാളിലെ ഏറ്റവും വലിയ കോടീശ്വരന്മാര്‍ ഒരേ നഗരത്തിലുമായി. ബയേണ്‍ മ്യുണിക് പുതിയ കോച്ച് കാര്‍ലോ ആഞ്ചലോട്ടി, ആഴ്സനല്‍ കോച്ച് ആഴ്സന്‍ വെങ്ങര്‍, റയല്‍ മഡ്രിഡിന്‍െറ സിനദിന്‍ സിദാന്‍ എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലെ മറ്റുള്ളവര്‍. എഫ്.എ കപ്പ് കിരീടനേട്ടത്തിനു പിന്നാലെ ഡച്ച് കോച്ച് ലൂയി വാന്‍ഗാലുമായുള്ള കരാര്‍ അവസാനിപ്പിച്ചാണ്  യുനൈറ്റഡ് മൗറീന്യോയെ ടീമിലത്തെിച്ചത്.

വെള്ളിയാഴ്ച ക്ളബിന്‍െറ മാനേജറായി ജോസ് മൗറീന്യോ ഒപ്പുവെച്ചു. കഴിഞ്ഞ ഡിസംബറില്‍ ചെല്‍സി പുറത്താക്കിയതു മുതല്‍ക്കേ മൗറീന്യോ പുതുസീസണില്‍ യുനൈറ്റഡിലത്തെുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. താരങ്ങളെ ടീമിലത്തെിക്കുന്നതടക്കം, മൗറീന്യോ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചാണ് പുതിയ കരാര്‍. ചെല്‍സി, ഇന്‍റര്‍ മിലാന്‍, റയല്‍ മാഡ്രിഡ് ടീമുകളുടെ മുന്‍പരിശീലകനാണു 53കാരന്‍. അതേസമയം, റ്യാന്‍ ഗിഗ്സ് സഹപരിശീലകനായി യുനൈറ്റഡില്‍ തുടരുമോയെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT