പനാജി: അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന അണ്ടര്‍ 16 ഏഷ്യാകപ്പില്‍ ഇന്ത്യക്ക് ഗ്രൂപ് റൗണ്ടില്‍ ഇറാന്‍, യു.എ.ഇ, സൗദി എന്നിവര്‍ എതിരാളികള്‍. ഈ വര്‍ഷം സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ ഗോവയിലാണ് ചാമ്പ്യന്‍ഷിപ്. ഗ്രൂപ്പിലെ രണ്ടു പേര്‍ ക്വാര്‍ട്ടര്‍ഫൈനലിലേക്ക് യോഗ്യത നേടും. ആതിഥേയരെന്ന നിലയില്‍ ഗ്രൂപ് ‘എ’യിലാണ് ഇന്ത്യയുടെ സ്ഥാനം. നാലു ഗ്രൂപ്പുകളിലായി 16 ടീമുകള്‍ മാറ്റുരക്കും. നറുക്കെടുപ്പില്‍ സംതൃപ്തി പ്രകടിപ്പിച്ച ഇന്ത്യന്‍ കോച്ച് നികോളായ് ആഡം, മികച്ച മത്സരത്തിനുള്ള അവസരമാണ് ഒരുങ്ങിയതെന്നും കുട്ടികളുടെ പ്രകടനത്തില്‍ ആത്മവിശ്വാസമുണ്ടെന്നും പ്രതികരിച്ചു. ഗ്രൂപ് ‘ബി’: കിര്‍ഗിസ്താന്‍, വിയറ്റ്നാം, ജപ്പാന്‍, ആസ്ട്രേലിയ, ഗ്രൂപ് ‘സി’: ഇറാഖ്, ഒമാന്‍, മലേഷ്യ, കൊറിയ, ഗ്രൂപ് ‘ഡി’: യമന്‍, തായ്ലന്‍ഡ്, ഉസ്ബെകിസ്താന്‍, ഉത്തര കൊറിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.