യൂത്ത് കപ്പ്; കൊറിയ ജേതാക്കള്‍

പനാജി: പ്രഥമ എ.ഐ.എഫ്.എഫ് യൂത്ത് കപ്പ് ദക്ഷിണ കൊറിയക്ക്. ഗോവയിലെ വാസ്കോ തിലക് മൈതാനിയില്‍ നടന്ന ഫൈനലില്‍ അമേരിക്കയെ 2-1ന് തോല്‍പിച്ചാണ് കൊറിയ ചാമ്പ്യന്മാരായത്. നിശ്ചിത സമയം ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് മത്സരം എക്സ്ട്രാ ടൈമിലേക്കു നീങ്ങുകയായിരുന്നു. 114ാം മിനിറ്റില്‍ ജിയോന്‍ സ്യൂങ്മിന്‍ ഫ്രീകിക്കിലൂടെ നേടിയ ഗോളാണു കൊറിയക്കു വിജയം സമ്മാനിച്ചത്. നേരത്തെ കൊറിയക്കായി ലീ ഹാക്സിയന്‍ (14), അമേരിക്കക്കായി ആന്‍ഡ്ര്യൂ ജെയിംസ് (31) എന്നിവരാണു ഗോളുകള്‍ നേടിയത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.