Posted On
date_range Updated On
date_range അഴിമതി: മുന്‍ ജര്‍മന്‍ ഫുട്ബാള്‍ തലവന് ഫിഫ വിലക്ക്
സൂറിക്: മുന്‍ ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വോള്‍ഫ്ഗാങ് നിര്‍സ്ബാഹിന് രണ്ടു വര്‍ഷത്തെ വിലക്ക്. 2006ലെ ജര്‍മനി ലോകകപ്പ് സംഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതിയുടെ പേരിലാണ് ഫിഫ ഫുട്ബാളുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയത്. രാജ്യാന്തര ഫുട്ബാള്‍ സമിതി എത്തിക്സ് കമ്മിറ്റിയുടേതാണ് നടപടി. 30,000 ഡോളര്‍ പിഴയും ചുമത്തി. ലോകകപ്പ് വേദി സ്വന്തമാക്കാന്‍ നീര്‍ബാഹിനും ജര്‍മന്‍ ഇതിഹാസം ഫ്രാന്‍സ് ബെകന്‍ബോവറും അടങ്ങിയ സംഘാടക സമിതി കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. സംഘാടക സമിതി വൈസ് പ്രസിഡന്‍റായിരുന്നു നീര്‍സ്ബാഹ്. നിലവില്‍ യുവേഫ എക്സിക്യൂട്ടിവ് കമ്മിറ്റിയിലും ഫിഫ കൗണ്‍സിലിലും അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.