Posted On
date_range Updated On
date_range മൊബൈല്‍ ഫോണ്‍ വില്ലനായി; യുനൈറ്റഡിന്‍െറ മത്സരം ഉപേക്ഷിച്ചു
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് യോഗ്യതതേടി അവസാന മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തിരിച്ചടി. സ്വന്തം മൈതാനമായ ഓള്‍ഡ്ട്രഫോഡ് ബ്രിഡ്ജില്‍ സംശയകരമായ രീതിയില്‍ മൊബൈല്‍ ഫോണ്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് മാറ്റിവെച്ചു. സ്റ്റേഡിയത്തിലെ ടോയ്ലറ്റ് പൈപ്പില്‍ പഴയ മൊബൈല്‍ ഫോണ്‍ കമ്പികൊണ്ട് കെട്ടിയിട്ട നിലയിലാണ് കണ്ടത്തെിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സംഘം ഡോഗ് സ്ക്വാഡുമായി സ്റ്റേഡിയത്തില്‍ പരിശോധന നടത്തി. മത്സരം പിന്നീട് നടത്താന്‍ സാധിക്കുമെങ്കില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.