ന്യൂയോര്‍ക്ക്: തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തിലെ ഏറ്റവും വലിയ പണക്കിലുക്കമുള്ള ഫുട്ബാള്‍ ക്ളബ് എന്ന പദവി സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയല്‍ മഡ്രിഡിന്. അമേരിക്കയിലെ പ്രമുഖ ധനകാര്യ മാസികയായ ഫോബ്സിന്‍െറ പട്ടികയിലാണ് തുടര്‍ച്ചയായ നാലാം വര്‍ഷവും റയല്‍ സമ്പന്നത നിലനിര്‍ത്തിയത്.
3.6 ബില്യണ്‍ ഡോളര്‍ (ഏകദേശം 240000 കോടി രൂപ) ആണ് റയലിന്‍െറ മൂല്യം. 694 കോടി ഡോളര്‍ (ഏകദേശം 4500 കോടി രൂപ) ആണ് വാര്‍ഷിക വരുമാനം. ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ക്ളബ് എന്ന പദവിയാണ് റയലിനുള്ളത്. അമേരിക്കയിലെ റഗ്ബി ലീഗിലെ ഡല്ലാസ് കൗബോയ്സിന് നാല് ബില്യണ്‍ ഡോളര്‍ ( ഏകദേശം 28000 കോടി രൂപ) ആണ് വിപണി മൂല്യം. പത്തുവട്ടം യൂറോപ്യന്‍ ജേതാക്കളായ റയലിന്‍െറ വിപണിമൂല്യം 12 ശതമാനമാണ് വര്‍ധിച്ചത്.
റയലിന്‍െറ ചിരവൈരികളായ ബാഴ്സലോണ രണ്ടാമതും ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മൂന്നാമതുമാണ്. 12 ശതമാനം മൂല്യം കൂടിയ ബാഴ്സക്ക് 350 കോടി ഡോളറാണ് മൂല്യം. ഏകദേശം 23000 കോടി രൂപ വരും. മാഞ്ചസ്റ്ററിന് 330 കോടി ഡോളറിന്‍െറ മൂല്യമുണ്ട്. ഏകദേശം 22000 കോടി രൂപക്ക് തുല്യമായ തുകയാണിത്. ബയേണ്‍ മ്യൂണിക്കിന് 270 കോടി ഡോളറും അഞ്ചാമതുള്ള ആഴ്സനലിന് 200 കോടി ഡോളറും മൂല്യമുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ലിവര്‍പൂള്‍, യുവന്‍റസ്, ടോട്ടന്‍ഹാം എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ക്ളബുകള്‍.
ടെലിവിഷന്‍ സംപ്രേഷണാവകാശത്തിലൂടെയും മറ്റും വര്‍ധനവിലൂടെ ഈ പത്തു ടീമുകളുടെ മൂല്യം മൊത്തം 24 ശതമാനം കൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.