Posted On
date_range Updated On
date_range ചാമ്പ്യന്‍സ് ലീഗിൽ ചെല്‍സിക്കിന്ന് മരണപ്പോരാട്ടം
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ ഇംഗ്ളീഷ് വമ്പന്മാരായ ചെല്‍സിക്ക് ഇന്ന് മരണപ്പോരാട്ടം. പി.എസ്.ജിക്കെതിരെ എവേ മത്സരത്തില്‍ 2-1ന് തോറ്റ ചെല്‍സിക്ക് ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമല്ല. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 1.10നാണ് മത്സരം ആരംഭിക്കുക.
കഴിഞ്ഞ മത്സരങ്ങളില്‍ തുടരുന്ന ഉജ്ജ്വല ഫോമിലാണ് ചെല്‍സിയുടെ പ്രതീക്ഷ. ഹിഡിങ്കിന് കീഴില്‍ ചെല്‍സി ഗോളടിച്ചുതുടങ്ങിയതില്‍ ആരാധകര്‍ സന്തോഷത്തിലാണ്. ഫ്രഞ്ച് ലീഗിലെ ഒന്നാമന്മാരായ പി.എസ്.ജിക്ക് പരിക്കാണ് വിന. ടീമിലെ പ്രധാനികളായ ബ്ളെയ്സ് മറ്റ്യൂഡി, മാര്‍കോ വെരാറ്റി എന്നിവര്‍ കളിക്കില്ളെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. റ്റൊരു മത്സരത്തില്‍ റഷ്യന്‍ വമ്പന്മാരായ സെനിതും പോര്‍ചുഗല്‍ ക്ളബ് ബെന്‍ഫിക്കയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.