മഡ്രിഡ്: അത്ലറ്റികോ മഡ്രിഡിനോടേറ്റ തോല്‍വിയെ തുടര്‍ന്നുണ്ടായ വിവാദം ആറിത്തണുപ്പിക്കാന്‍ ലെവാന്‍െറക്കെതിരെ ബൂട്ടുകെട്ടിയ റയല്‍ മഡ്രിഡിന് ലാലിഗയില്‍ ഉജ്ജ്വല ജയം. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ തിരിച്ചുവരവ്. 34ാം മിനിറ്റില്‍ ലൂക്കാസ് വാസ്കെസിനെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച സ്പോട്ട് കിക്ക് റൊണാള്‍ഡോ പിഴവില്ലാതെ വലയിലാക്കി. 39ാം മിനിറ്റില്‍ ലെവാന്‍െറ ഗോളി ഡീഗോ മാറിനോയുടെ സെല്‍ഫ് ഗോളില്‍ റയല്‍ ലീഡുയര്‍ത്തി. ബോക്സിന് പുറത്തുനിന്ന് ബോര്‍ജ മയോറല്‍ തൊടുത്ത ഷോട്ട് തടയാന്‍ ചാടിയ മാറിനോയെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടി തെറിച്ച പന്ത് മാറിനോയുടെ കാലില്‍കൊണ്ട് വലയിലേക്ക് ഉരുണ്ടു.
ഒരു മിനിറ്റിനുശേഷം ബ്രസീലിയന്‍ താരം ഡെയ്വെര്‍സന്‍ ലെവാന്‍െറക്കായി ഒരു ഗോള്‍ മടക്കി.
മത്സരത്തിന്‍െറ അധികസമയത്ത് ഇസ്കോ മൂന്നാം ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി. ജയത്തോടെ റയല്‍ 57 പോയന്‍റുമായി മൂന്നാമതത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.