ജര്‍മനിയും ഫ്രാന്‍സും കളത്തില്‍

പാരിസ്: യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഞായറാഴ്ച തീപാറും പോരാട്ടങ്ങള്‍. ആതിഥേയരായ ഫ്രാന്‍സ്-അയര്‍ലന്‍ഡിനെ നേരിടുമ്പോള്‍ ലോകചാമ്പ്യന്മാരായ ജര്‍മനി -സ്ലോവാക്യയെയും ബെല്‍ജിയം-ഹംഗറിയെയും നേരിടും. ഗ്രൂപ് ‘എ’യില്‍നിന്ന് രണ്ടു ജയവും ഒരു സമനിലയുമായി വരുന്ന ഫ്രാന്‍സിന് താരതമ്യേന ദുര്‍ബലരാണ് എതിരാളികളായ അയര്‍ലന്‍ഡ്. മ
ൂന്നാം സ്ഥാനക്കാരുടെ പട്ടികയില്‍നിന്ന് ഭാഗ്യത്തിന്‍െറ ആനുകൂല്യത്തിലായിരുന്നു ഐറിഷുകാരുടെ വരവ്. ഗ്രൂപ് റൗണ്ടില്‍ തുടര്‍ വിജയങ്ങള്‍ ആഘോഷമാക്കിയ ഫ്രാന്‍സിനെ അവസാന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയിരുന്നു. ഗ്രൂപ് ‘സി’ചാമ്പ്യന്മാരായിരുന്നു ജര്‍മനി.
രണ്ടു ജയം നേടിയെങ്കിലും പോളണ്ടിനെതിരെ വഴങ്ങിയ സമനില ടീമിന്‍െറ ആക്രമണനിരയുടെ മൂര്‍ച്ച ചോദ്യംചെയ്യിച്ചു. തോമസ് മ്യൂളര്‍ ഗോളടിക്കുന്നില്ളെങ്കിലും മികച്ച നീക്കങ്ങളുമായി കളം വാഴുന്നത് ലോകചാമ്പ്യന്മാര്‍ക്ക് ആശ്വാസമാണ്.
എതിരാളിയായ സ്ലോവാക്യ ഗ്രൂപ് ‘ബി’യില്‍നിന്ന് മൂന്നാം സ്ഥാനക്കാരായാണ് പ്രീക്വാര്‍ട്ടറിലത്തെിയത്. ഗ്രൂപ് ‘ഇ’യില്‍ ഇറ്റലിക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു ബെല്‍ജിയം. എതിരാളിയായ ഹംഗറിയാവട്ടെ,  ഗ്രൂപ് ‘എഫ്’ ചാമ്പ്യന്മാരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.