പെനാല്‍റ്റി ഡേ: 18 കിക്കുകള്‍, പാഴാക്കിയത് 7

ബോര്‍ഡയോക്സ്: ലോക ഫുട്ബാളിലെ സൂപ്പര്‍താരങ്ങളടങ്ങിയ രണ്ട് വമ്പന്മാരുടെ പോരാട്ടം. പക്ഷേ, പെനാല്‍റ്റി സ്പോട്ടില്‍ കിക്ക് തൊടുക്കുന്നവരിലെ നിലവാരത്തകര്‍ച്ച സൂചിപ്പിക്കുന്നതായി യൂറോ ക്വാര്‍ട്ടര്‍ ഫൈനലിലെ ഇറ്റലി -ജര്‍മനി മത്സരം. 120 മിനിറ്റ് കളിച്ചിട്ടും 1-1ന് സമനിലയില്‍ പിരിഞ്ഞ കളി ഷൂട്ടൗട്ടിലേക്കും സഡന്‍ഡത്തെിലേക്കും കടന്നപ്പോള്‍ 18 കിക്കുകളാണ് ഇരു ടീമും അടിച്ചുകൂട്ടിയത്. ആകെ ഇരു ടീമും പാഴാക്കിയത് ഏഴ് കിക്കുകള്‍.

ഷൂട്ടൗട്ട് ചരിത്രത്തിലെ ഏറ്റവും മോശം പെനാല്‍റ്റി കിക്കുകളെന്നായിരുന്നു മുന്‍ ഫ്രഞ്ച് താരം തിയറി ഒന്‍റിയുടെ വിശേഷണം. അവിശ്വസനീയമെന്നായിരുന്നു മുന്‍ ഇംഗ്ളീഷ് താരം അലന്‍ ഷിയററുടെ പ്രതികരണം. തോമസ് മ്യൂളര്‍ നഷ്ടമാക്കിയ കിക്ക് 1982നുശേഷം ജര്‍മനിക്ക് ഷൂട്ടൗട്ടില്‍ പിഴക്കുന്ന ആദ്യ കിക്കുമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.