1988-89 സീസണില്‍ റയല്‍ സ്ഥാപിച്ച റെക്കോഡിനൊപ്പം ബാഴ്സയെത്തി

മഡ്രിഡ്: തോല്‍വിയറിയാത്ത കുതിപ്പില്‍ ബാഴ്സലോണ റയല്‍ മഡ്രിഡിനൊപ്പം. സ്പാനിഷ് ലാ ലിഗയില്‍ സെവിയ്യയെ 2-1ന് വീഴ്ത്തിയ ബാഴ്സ തോല്‍വിയറിയാത്ത 34 കളിയുമായി 1988-89 സീസണില്‍ റയല്‍ കുറിച്ച റെക്കോഡിനൊപ്പമാണ് എത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് സെവിയ്യക്കെതിരെ തുടങ്ങിയ കുതിപ്പ്, വെള്ളിയാഴ്ച റയോ വയ്യെകാനോക്കെതിരെക്കൂടി നിലനിര്‍ത്തിയാല്‍ പിറക്കുന്നത് 27 വര്‍ഷത്തെ റെക്കോഡിനൊരു തിരുത്ത്. സ്വന്തം ഗ്രൗണ്ടിലെ പോരാട്ടത്തില്‍ സ്ളോ ഗിയറിലായിരുന്നു ബാഴ്സയുടെ തുടക്കം. 20ാം മിനിറ്റില്‍, സ്പാനിഷ് താരം വിറ്റോലുവിന്‍െറ ഗോളിലൂടെ സെവിയ്യയാണ് നൂകാംപിനെ ഞെട്ടിച്ചത്. വിങ്ങിലൂടെ അപ്രതീക്ഷിതമായി നടന്ന മുന്നേറ്റത്തില്‍ ബാഴ്സ പ്രതിരോധം ജെറാഡ് പിക്വെുടെ വീഴ്ച മുതലെടുത്ത ബെനൂയിത് ട്രെമുലിനാസിലൂടെയത്തെിയ പന്ത് പെനാല്‍റ്റി ബോക്സിനുള്ളില്‍ വിറ്റോലു ബാഴ്സ വലയിലേക്ക് അടിച്ചുകയറ്റി. 

പക്ഷേ, ആദ്യ പകുതി പിരിയുംമുമ്പേ, ലയണല്‍ മെസ്സിയിലൂടെ ബാഴ്സലോണ ഒപ്പമത്തെി. 31ാം മിനിറ്റില്‍, മെസ്സിയുടെ തകര്‍പ്പന്‍ ഫ്രീകിക്കാണ് ചാമ്പ്യന്മാര്‍ക്ക് സമനില ഗോള്‍ സമ്മാനിച്ചത്. ബോക്സിന്‍െറ ഇടതുമൂലയില്‍നിന്ന് മെസ്സിതൊടുത്ത ഫ്രീകിക്ക് സെവിയ്യ പ്രതിരോധമലയെ കടന്ന് വലയിലേക്ക്. 
രണ്ടാം പകുതി തുടങ്ങി, മൂന്ന് മിനിറ്റിനകം പിക്വെിലൂടെ ബാഴ്സയുടെ വിജയ ഗോളും പിറന്നു. സുവാരസും മെസ്സിയും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തില്‍ പിക്വൊണ് സ്കോര്‍ ചെയ്തത്. ‘റെക്കോഡിലേക്കല്ല, കിരീടമാണ് ഞങ്ങളുടെ ലക്ഷ്യം. അത് നേടിയില്ളെങ്കില്‍ ഒന്നുമില്ല’ -നിര്‍ണായക മത്സരശേഷം കോച്ച് ലൂയി എന്‍റിക്വെപറഞ്ഞു. ലാ ലിഗയില്‍ തുടര്‍ച്ചയായി 10ാം ജയം നേടിയ ബാഴ്സ 26 കളിയില്‍ 66 പോയന്‍റുമായാണ് കിരീടപ്പോരാട്ടത്തില്‍ മുന്നിലത്തെിയത്. അത്ലറ്റികോ മഡ്രിഡിന് 58ഉം റയല്‍ മഡ്രിഡിന് 54ഉം പോയന്‍റാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.