Posted On
date_range Updated On
date_range സമനില വീണ്ടെടുത്ത് യുവന്‍റസ്
ടൂറിന്‍: ഹോം ഗ്രൗണ്ടിലെ സമനിലയെ ജയത്തിന്‍െറ ആവേശമാക്കി യുവന്‍റസ്. മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനുമുന്നില്‍ രണ്ടു ഗോളിന് പിന്നില്‍നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു യുവന്‍റസിന്‍െറ തകര്‍പ്പന്‍ തിരിച്ചുവരവ്. കളിയുടെ, 43ാം മിനിറ്റില്‍ തോമസ് മ്യൂളറും 55ാം മിനിറ്റില്‍ ആര്‍യന്‍ റോബനും നേടിയ ഗോളിലൂടെ വിജയാഘോഷം തുടങ്ങിയ ശേഷമായിരുന്നു ബയേണിന്‍െറ ഉരുക്ക്പ്രതിരോധം യുവന്‍റസ് തകര്‍ത്തത്. പൗളോ ഡിബാലയും (63), സ്റ്റെഫാനോ സ്റ്റുറാറോയും (76) ഇറ്റാലിയന്‍ സംഘത്തിന്‍െറ വലകുലുക്കിയപ്പോള്‍ രണ്ടിനും വഴിയൊരുക്കിയത് ബയേണ്‍ പ്രതിരോധത്തിലെ വീഴ്ചകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.