Posted On
date_range Updated On
date_range കലാശത്തലേന്ന് വിശ്രമിച്ച് ഊര്‍ജം നിറച്ച് നിപ്രൊ
വെള്ളിയാഴ്ചയിലെ 120 മിനിറ്റ് നീണ്ട സെമി പോരാട്ടത്തിന്‍െറ ക്ഷീണത്തിലും ആവേശത്തിന് കുറവില്ലാതെയായിരുന്നു നിപ്രൊ ഉണര്‍ന്നത്. താമസസ്ഥലമായ ഹോട്ടല്‍ റാവിസില്‍ വിശ്രമവും കളിതമാശയുമായി ഒരു ദിനം. രാവിലെ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ വിശദമായ കുളി. കടുത്ത പോരാട്ടവും കഴിഞ്ഞ് റിക്കവറി ട്രെയ്നിങ്ങിനായിരുന്നു മുന്‍ഗണന. ഉച്ചക്ക് സംഘാടകരുടെ വക പാര്‍ട്ടി. തിരിച്ച് വീണ്ടും റൂമിലേക്ക്. ടീം യോഗവും ചര്‍ച്ചയും.
അത്ലറ്റികോ പരാനെന്‍സിന്‍െറ കളിയെ വിശകലനം ചെയ്യുന്ന വിഡിയോ പഠനം. വിങ്ങുകളിലൂടെയുള്ള അത്ലറ്റികോ മുന്നേറ്റത്തെ എങ്ങനെ തടയുമെന്നതില്‍ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച. വൈകീട്ട് ആറോടെ മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ ചെറു പരിശീലനം. ഗോള്‍കീപ്പര്‍മാരായ ഡെനിസ് ഷെലികോവിനും ഇഹോര്‍ വര്‍സാബക്കും ഗോള്‍കീപ്പിങ് കോച്ചിനു കീഴില്‍ പ്രത്യേക എക്സര്‍സൈസുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.