റയൽ രക്ഷപ്പെട്ടു

മഡ്രിഡ്: അവസാന മിനിറ്റുകളില്‍ ലൂക മോഡ്രിച് നേടിയ ഗോളിന്‍െറ കരുത്തില്‍ ദുര്‍ബലരായ ഗ്രനഡക്കെതിരെ റയല്‍ മഡ്രിഡിന് 2-1ന്‍െറ ജയം. അവസാന മിനിറ്റുകളിലേക്ക് നീണ്ട സസ്പെന്‍സിനൊടുവിലാണ് ക്രൊയേഷ്യന്‍ താരം ലൂക മോഡ്രിച്ചിന്‍െറ വിജയഗോളില്‍ ബാഴ്സയുമായുള്ള അകലം കുറച്ച് കിരീടപ്രതീക്ഷയിലേക്ക് റയല്‍ ഒരു ചുവടുകൂടി വെച്ചത്. 22 കളികളില്‍നിന്ന് ബാഴ്സലോണക്ക് 54 പോയന്‍റുള്ളപ്പോള്‍ ഒരു കളി അധികം കളിച്ച അത്ലറ്റികോ മഡ്രിഡ് 51ഉം റയല്‍ മഡ്രിഡ് 50 ഉം പോയന്‍റുമായി രണ്ടും മൂന്നും സ്ഥാനത്താണ്. 30ാം മിനിറ്റില്‍ കരീം ബെന്‍സേമയാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. 60ാം മിനിറ്റില്‍ ഫ്രഞ്ച് താരം യൂസുഫ് അല്‍അറബി ഗ്രനഡക്ക് സമനില സമ്മാനിച്ചു. ഓരോ പോയന്‍റ് പങ്കുവെച്ച് കളിയവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ 85ാം മിനിറ്റിലാണ് 25 വാര അകലെനിന്ന് മോഡ്രിച് പായിച്ച പൊള്ളുന്ന ഷോട്ടില്‍ റയലിന്‍െറ ജയം പിറക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.