Posted On
date_range Updated On
date_range മാഞ്ചസ്റ്ററിനെതിരെ ചെൽസിക്ക് സൂപ്പർ സമനില
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചെൽസി സമനിലയിൽ തളച്ചു. ജെസ്സി ലിംഗാർഡിലൂടെ ഒരു ഗോളിന് മുന്നിട്ട് നിൽക്കുകയായിരുന്ന ചുവപ്പന്മാരെ കളി അവസാനിക്കാനിരിക്കെയാണ് ചെൽസി നിർണായക ഗോൾ നേടി പിടിച്ചുകെട്ടിയത്. ഇഞ്ച്വറി സമയത്ത് ഡിഗോ കോസ്റ്റയാണ് ചെൽസിയുടെ രക്ഷകനായത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസി മികച്ച കളി പുറത്തെടുത്തെങ്കിലും ഗോളുകൾ മാത്രം പിറന്നിരുന്നില്ല. മറ്റൊരു മത്സരത്തിൽ ബോൺമൗത്തിനെ 2-0ത്തിന് ആഴ്സനൽ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.