ലാ ലിഗ: റയലിന് ജയം; അത്്ലറ്റികോക്ക് സമനില

മഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ മഡ്രിഡ് ടീമുകള്‍ക്ക് ജയവും സമനിലയും. ചാമ്പ്യന്‍സ് ലീഗ് നേട്ടത്തിനിടയിലും കൈയത്തെുംദൂരത്ത് തുടരുന്ന ലാ ലിഗ കിരീടം ലക്ഷ്യമിടുന്ന റയല്‍ മഡ്രിഡ് തുടര്‍ച്ചയായ രണ്ടാം മത്സരവും ജയിച്ച് 100 ശതമാനം വിജയം നിലനിര്‍ത്തിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം സമനിലയുമായി അത്ലറ്റികോ സീസണിന്‍െറ തുടക്കത്തില്‍ തന്നെ പിറകിലായി.

അവസാനഘട്ടത്തില്‍ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് നേടിയ ഗോളിലാണ് സിനദിന്‍ സിദാന്‍െറ ടീം 2-1ന് സെല്‍റ്റവീഗോയെ കീഴടക്കിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 60ാം മിനിറ്റില്‍ അല്‍വാരോ മൊറാറ്റയിലൂടെ മുന്നിലത്തെിയ റയലിനെതിരെ ആറുമിനിറ്റിനകം ഫാബിയന്‍ ഒറില്ലാനയുടെ ഗോളില്‍ സെല്‍റ്റ ഒപ്പമത്തെിയിരുന്നു. എന്നാല്‍, 80ാം മിനിറ്റില്‍ ക്രൂസിന്‍െറ ഗോള്‍ റയലിന് ജയമത്തെിച്ചു.

പരിക്ക് ഭേദമായിട്ടില്ലാത്ത സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സെന്‍ട്രല്‍ സ്ട്രൈക്കര്‍ കരീം ബെന്‍സേമയുമില്ലാതെ ഇറങ്ങിയ റയല്‍ ആദ്യ പകുതിയില്‍ താളംകണ്ടത്തൊന്‍ വിഷമിച്ചു. രണ്ടാംപകുതിയില്‍ റയല്‍ മെച്ചപ്പെട്ട് കളിച്ചപ്പോള്‍ ഗോള്‍ പിറന്നു. അസെന്‍സ്യോയുടെ ഷോട്ട് ഗോളി തടുത്തപ്പോള്‍ റീബൗണ്ട് പിടിച്ചെടുത്ത മൊറാറ്റക്ക് പിഴച്ചില്ല. എന്നാല്‍, റയലിന്‍െറ ലീഡിന് ആറു മിനിറ്റിന്‍െറ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ബോക്സിനുപുറത്തുനിന്ന് ഒറില്ലാന തൊടുത്ത ഷോട്ട് സെല്‍റ്റക്ക് സമനില നേടിക്കൊടുത്തു. എന്നിട്ടും പതറാതെ കളിച്ച റയല്‍ കളി തീരാന്‍ 10 മിനിറ്റ് ശേഷിക്കെ വിജയഗോള്‍ കണ്ടത്തെി. പകരക്കാരനായി ഇറങ്ങിയ ലൂകാസ് വാസ്ക്വെിന്‍െറ പാസില്‍ 25 വാര അകലെനിന്നുള്ള ക്രൂസിന്‍െറ സൈഡ് ഫൂട്ട് ഷോട്ട് അല്‍വാരസിനെ കീഴടക്കി വലക്കണ്ണികളില്‍ മുത്തമിട്ടപ്പോള്‍ റയല്‍ വിജയത്തിലേക്ക് കയറി. ലെഗാനസ് ആണ് അത്ലറ്റികോയെ ഗോളടിക്കാതെ പിടിച്ചുകെട്ടിയത്. വലന്‍സിയഐബറിനോട് ഒരു ഗോളിന് തോറ്റു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.