Posted On
date_range Updated On
date_range ബുണ്ടസ് ലിഗ ബയേണ്‍, ബ്രമനെ മുക്കി
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം.വെര്‍ഡര്‍ ബ്രമനെ മടക്കമില്ലാത്ത ആറു ഗോളുകള്‍ക്കാണ് ‘ഡൈറോട്ടന്‍’ മുക്കിയത്. പരിശീലകസ്ഥാനം ഏറ്റെടുത്ത കാര്‍ലോ ആന്‍സലോട്ടിക്ക് ആദ്യ മത്സരത്തില്‍തന്നെ മിന്നുന്ന തുടക്കം നല്‍കാനും ബയേണിനായി.
സൂപ്പര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്ക്കിയുടെ ഹാട്രിക്കാണ് ബയേണിന് കരുത്തായത്. ക്യാപ്റ്റന്‍ ഫിലിപ് ലാം, ഫ്രാങ്ക് റിബറി, സാബി അലോന്‍സോ എന്നിവരും വലകുലുക്കി. ആറാം മിനിറ്റില്‍ അലോന്‍സോയുടെ വോളിയിലൂടെ തുടങ്ങിയ ബയേണ്‍ ആദ്യ പകുതിയില്‍തന്നെ ലെവന്‍ഡോവ്സ്ക്കിയിലൂടെ ലീഡ് ഇരട്ടിയാക്കി. ഇടവേളക്കുശേഷം വീണ്ടും ലക്ഷ്യംകണ്ട പോളിഷ് സ്ട്രൈക്കര്‍ പെനാല്‍റ്റിയിലൂടെ ഹാട്രിക് തികക്കുംമുമ്പ് ലാമും റിബറിയും സ്കോര്‍ ചെയ്തിരുന്നു. ബൊറൂസിയ ഡോര്‍ട്മുണ്ടില്‍നിന്ന് കൂടുമാറിയത്തെിയ ഡിഫന്‍ഡര്‍ മാറ്റ് ഹമ്മല്‍സ് ബയേണ്‍ നിരയില്‍ അരങ്ങേറ്റം കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.