റൊണാൾഡോ യൂറോപ്പിലെ മികച്ച താരം

മൊണോക്കോ: കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച കളിക്കാരനുള്ള യുവേഫ അവാര്‍ഡ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. പോര്‍ച്ചുഗലിനെ യൂറോ കപ്പ് ചാമ്പ്യന്മാരാക്കിയതും റയല്‍ മഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതുമാണ് 31കാരനായ ക്രിസ്റ്റ്യാനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നോര്‍വീജിയന്‍ താരം അഡ ഹെഗര്‍ബര്‍ഗ് നേടി.

റയലിലെ സഹതാരം ഗാരത് ബെയ്ല്‍, അത്ലറ്റിക്കൊ മഡ്രിഡിലെ ഫ്രഞ്ച് താരം ആന്‍േറാണിയെ ഗ്രീസ്മാന്‍ എന്നിവരെ പിന്നിലാക്കിയാണ് റോണോ അവാര്‍ഡിനര്‍ഹനായത്. യുവേഫയുടെ 55 അംഗ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ വോട്ടിങ്ങിലൂടെയാണ് മികച്ച താരത്തെ കണ്ടത്തെിയത്. മൊത്തം 55 വോട്ടില്‍ 40ഉം റൊണോക്കോയിരുന്നു. ഗ്രീസ്മാന് എട്ടും ബെയ്ല്‍ ഏഴും വോട്ട് നേടി. പുതിയ സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ ഫിക്സ്ചര്‍ പുറത്തിറക്കിയ വേളയിലാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്.

2014ലും റൊണാള്‍ഡോയെ തേടി പുരസ്കാരം എത്തിയിരുന്നു. അര്‍ജന്‍റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി രണ്ടു തവണയും സ്പാനിഷ് താരം ആന്ദ്രേ ഇനിയെസ്റ്റ, ഫ്രാന്‍സിന്‍െറ ഫ്രാങ്ക് റിബറി എന്നിവര്‍ ഓരോ തവണയും യുവേഫയുടെ മികച്ച താരത്തിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. 2011മുതലാണ് യുവേഫ  അവാര്‍ഡ് നല്‍കി തുടങ്ങിയത്.  മികച്ച യൂറോപ്യന്‍ ഫുട്ബോളര്‍ക്ക് നല്‍കിയിരുന്ന ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിന് ഫിഫ ലോക ഫുട്ബോളര്‍ പുരസ്കാരമെന്ന പേരു മാറ്റിയതോടെയാണ് യൂറോപ്യന്‍ താരത്തിനായി പ്രത്യേക അവാര്‍ഡുണ്ടാക്കിയത്. കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോ മികച്ച പ്രകടനമാണ് രാജ്യത്തിനും ക്ളബിനും വേണ്ടി കാഴ്ചവെച്ചത്. സ്പാനിഷ് ലാ ലീഗയില്‍ 36 കളികളില്‍നിന്നായി 35ഉം ചാമ്പ്യന്‍സ് ലീഗില്‍ 12 കളികളിലായി 16 ഉം ഗോളുകളും നേടി. ഈ വര്‍ഷം നടന്ന യൂറോ കപ്പില്‍ ഏഴ് മത്സരങ്ങളില്‍നിന്നായി മൂന്ന് ഗോളുകളും റൊണാള്‍ഡോ രാജ്യത്തിനുവേണ്ടി നേടിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.