പ്യോങ്യാങ്: റിയോ ഒളിമ്പിക്സില്‍ പ്രകടനം മോശമാക്കിയവരെ വെറുതെ വിടാനൊരുക്കമല്ല ഉത്തര കൊറിയ. രാജ്യത്തിനായി മത്സരിക്കാന്‍ പോയി വെറുംകൈയോടെ മടങ്ങിയവരില്‍ ചിലര്‍ക്ക് കാര്യമായ ശിക്ഷ കൊടുക്കാനാണ് തീരുമാനം. ചിലരെ കല്‍ക്കരി ഖനികളില്‍ കഠിന ജോലികള്‍ക്ക് അയക്കുമെന്ന് ഏകാധിപതിയായ കിം ജോങ് ഉന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. റിയോയില്‍ ഇദ്ദേഹം പ്രതീക്ഷിച്ച പ്രകടനം താരങ്ങള്‍ പുറത്തെടുത്തിരുന്നില്ല.
രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമായിരുന്നു ഉത്തര കൊറിയയുടെ സമ്പാദ്യം. ലണ്ടനില്‍ നാലു സ്വര്‍ണവും രണ്ട് വെങ്കലവും നേടിയിരുന്നു. ഇത്തവണ അഞ്ച് സ്വര്‍ണമടക്കം 17 മെഡലുകള്‍ കുറഞ്ഞൊന്നും വേണ്ടെന്നായിരുന്നു കിം ജോങ് ഉന്നിന്‍െറ നിര്‍ദേശം.
31 താരങ്ങളാണ് റിയോയിലേക്ക് പോയിരുന്നത്. ഏറ്റവും മോശം പ്രകടനം നടത്തിയവരെയാണ് കല്‍ക്കരി ഖനി തൊഴിലാളികളാക്കുന്നത്. ചിലരെ ചെറിയ വീടുകളിലേക്ക് മാറ്റും. ഇവരുടെ റേഷനും കുറയും. സ്വര്‍ണം നേടിയവര്‍ക്ക് കൈനിറയെ സമ്മാനമുണ്ട്. കാറും മറ്റും സമ്മാനിക്കും. വെള്ളിയും വെങ്കലവും നേടിയ താരങ്ങള്‍ക്ക് വലിയ വീടുകള്‍ നല്‍കും. 2010ലെ ലോകകപ്പ് ഫുട്ബാളില്‍ ഉത്തര കൊറിയ പോര്‍ചുഗലിനോട് ഏഴ് ഗോളുകള്‍ക്ക് തോറ്റപ്പോള്‍ കിം ജോങ് ഉന്‍ താരങ്ങളെ കല്‍ക്കരി ഖനിയിലേക്ക് ജോലിക്ക് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.