Posted On
date_range Updated On
date_range ഇംഗ്ളീഷ് ലീഗ് കപ്പ്: ചെല്‍സി, ലിവര്‍പൂള്‍ മൂന്നാം റൗണ്ടില്‍
ലണ്ടന്‍: ഡാനിയല്‍ സ്റ്ററിഡ്ജിന്‍െറ ഇരട്ടഗോളില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ഇംഗ്ളീഷ് ലീഗ് കപ്പ് രണ്ടാം റൗണ്ട് മത്സരത്തില്‍ ബര്ടന് ആല്‍ബിയോണിനെ 5-0ത്തിന് തകര്‍ത്ത യുര്‍ഗന്‍ ക്ളോപ്പിന്‍െറ സംഘം മൂന്നാം റൗണ്ടില്‍ കടന്നു. മറ്റൊരു മത്സരത്തില്‍ ചെല്‍സി 3-2ന് ബ്രിസ്റ്റല്‍ റോവേഴ്സിനെയും എവര്ട്ടന് 4-0ത്തിന് യോവില്‍ ടൗണിനെയും മുന്നേറി. ഡിവോക് ഒറിജി, ഫെര്‍മീന്യോ എന്നിവരുടെ ഗോളില്‍ മുന്നേറിയ ലിവര്‍പൂളിനായി രണ്ടാം പകുതിയിലെ അഞ്ച് മിനിറ്റ് വ്യത്യാസത്തിലാണ് സ്റ്ററിഡ്ജ് ഇരട്ട ഗോള്‍ നേടിയത്. ചെല്‍സിക്കായി മിച്ചി ബറ്റ്ഷുവയി രണ്ടു തവണ സ്കോര്‍ ചെയ്തു. വിക്ടര്‍ മോസസിന്‍െറ വകയായിരുന്നു മൂന്നാം ഗോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.