റിയോ ഡെ ജനീറോ: കാല്‍നൂറ്റാണ്ടുകാലം ലോക ഫുട്ബാള്‍ സംഘടനയായ ഫിഫയുടെ തലപ്പത്ത് കിരീടംവെക്കാത്ത രാജാവായി വിരാജിച്ച ജോ ഹാവലാഞ്ച് അന്തരിച്ചു. താന്‍കൂടി നേതൃത്വം നല്‍കി നേടിയെടുത്ത ഒളിമ്പിക്സിന് റിയോ ഡെ ജനീറോ ആതിഥ്യം വഹിക്കുമ്പോള്‍ നഗരത്തിലെ സമരിറ്റാനോ ആശുപത്രിയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഹാവലാഞ്ച് അന്ത്യശ്വാസം വലിച്ചത്. 100 വയസ്സായിരുന്നു. ഫിഫയെ ഇന്ന് കാണുംവിധം വന്‍വരുമാനമുള്ള കായികസംഘടനയായി വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ഹാവലാഞ്ച് 1974 മുതല്‍ 1998 വരെ പ്രസിഡന്‍റ് സ്ഥാനം വഹിച്ചു. ആറു ലോകകപ്പുകളുടെ കാലത്ത് ഫിഫയുടെ തലപ്പത്തുണ്ടായിരുന്ന ഹാവലാഞ്ച് ആണ് ലോക ഫുട്ബാള്‍ മേളയില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 16ല്‍നിന്ന് 32 ആക്കി ഉയര്‍ത്തിയത്. ടെലിവിഷന്‍ സം¤്രപഷണാവകാശം വന്‍തുകക്ക് നല്‍കി ഫിഫക്ക് മികച്ച വരുമാനമുണ്ടാക്കിയ അദ്ദേഹം കൂടുതല്‍ രാജ്യങ്ങളെ ഫിഫയിലേക്ക് കൊണ്ടുവരുകയും വനിതാ ലോകകപ്പ് ആദ്യമായി സംഘടിപ്പിക്കുകയും ചെയ്തു.
അഴിമതി, സ്വജനപക്ഷപാത ആരോപണങ്ങള്‍ക്ക് വിധേയനായ ഹാവലാഞ്ച് പക്ഷേ അതിന്‍െറ പേരില്‍ ഒരിക്കലും ശിക്ഷിക്കപ്പെട്ടില്ല. തന്‍െറ ജാമാതാക്കളായ റിക്കാര്‍ഡോ ടെക്സീര, ചക് ബ്ളേസര്‍, ജാക് വാര്‍നര്‍ എന്നിവരെ തന്‍െറ കാലത്ത് ഫിഫ എക്സിക്യൂട്ടിവിലത്തെിച്ചതിന് ഹാവലാഞ്ച് ഏറെ പഴികേട്ടിരുന്നു. ഇവര്‍ മൂവരും പിന്നീട് സെപ് ബ്ളാറ്ററിനൊപ്പം അഴിമതി ആരോപണത്തിന് വിധേയരായി കമ്മിറ്റിയില്‍നിന്ന് പുറത്താവുകയും ചെയ്തു. 1974ല്‍ സൂറികിലെ ഫിഫ ആസ്ഥാനത്ത് ഹാവലാഞ്ച് സ്ഥാനമേല്‍ക്കുമ്പോള്‍ ഒരു ഡസന്‍ ജീവനക്കാര്‍ മാത്രമുള്ള സംഘടനയായിരുന്നു. ഹാവലാഞ്ചിന്‍െറതന്നെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഞാന്‍ അവിടെ എത്തുമ്പോള്‍ മേശയില്‍ 20 ഡോളര്‍ മാത്രമാണുണ്ടായിരുന്നത്. 24 വര്‍ഷത്തിനുശേഷം ഞാന്‍ അവിടന്ന് ഇറങ്ങുമ്പോള്‍ 400 കോടി ഡോളറിന്‍െറ കരാറുകളാണ് ഫിഫക്കുള്ളത്. അതത്ര മോശമാണെന്ന് തോന്നുന്നില്ല’.
ബെല്‍ജിയംകാരിയുടെയും ബ്രസീലുകാരന്‍െറയും മകനായി 1916ല്‍ ജനിച്ച ഹാവലാഞ്ച് രണ്ട് ഒളിമ്പിക്സുകളില്‍ പങ്കെടുത്തിട്ടുണ്ട്. 1936 ബെര്‍ലിനില്‍ നീന്തലിലും 1952 ഹെല്‍സിങ്കിയില്‍ വാട്ടര്‍പോളോയിലും ബ്രസീലിനായി ഇറങ്ങി. ഫിഫക്കൊപ്പം അന്താരാഷ്ട്ര ഒളിമ്പിക് സമിതിയിലും (ഐ.ഒ.സി) അംഗമായിരുന്ന ഹാവലാഞ്ചിന്‍െറ നേതൃത്വത്തിലായിരുന്നു 2009ല്‍ കോപന്‍ഹേഗനില്‍ നടന്ന ഒളിമ്പിക് ബിഡില്‍ റിയോ തങ്ങളുടെ അവകാശവാദം അവതരിപ്പിച്ചത്. ‘എന്‍െറ കൂടെ നൂറാം ജന്മദിനം ആഘോഷിക്കാന്‍ റിയോയിലേക്ക് വരൂ’ എന്നായിരുന്നു അന്ന് ഹാവലാഞ്ച് വോട്ടിങ്ങിന് മുമ്പായി അംഗങ്ങളോട് പറഞ്ഞത്. അതേ ഒളിമ്പിക്സിനിടെതന്നെ ഹാവലാഞ്ച് വിടപറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.