Posted On
date_range Updated On
date_range മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വിജയത്തുടക്കം
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ജോസെ മൗറീന്യോ-സ്ളാറ്റന്‍ ഇബ്രാഹിമോവിച് യുഗത്തിന് വിജയത്തുടക്കം.ബോണ്‍മൗത്തിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയിച്ചത്.യുവാന്‍ മാറ്റ, വെയ്ന്‍ റൂണി, ഇബ്രാഹിമോവിച് എന്നിവര്‍ മാഞ്ചസ്റ്ററിനായി സ്കോര്‍ ചെയ്തപ്പോള്‍ ആഡം സ്മിത്തിന്‍െറ വകയായിരുന്നു ബോണ്‍മൗത്തിന്‍െറ ആശ്വാസഗോള്‍. ആദ്യപകുതിയില്‍ മാറ്റയുടെ ഗോളില്‍ മുന്നിലത്തെിയ യുനൈറ്റഡിനായി രണ്ടാം പകുതിയില്‍ ഹെഡറിലൂടെ റൂണിയും ബോക്സിന് പുറത്തുനിന്ന് നിലംപറ്റെയുള്ള ഷോട്ടിലൂടെ ഇബ്രയും സ്കോര്‍ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.