ഫുട്ബാള്‍ ലാ ലിഗയില്‍ റയല്‍, ബാഴ്സ, അത്ലറ്റികോ കളത്തില്‍

മഡ്രിഡ്: കിരീടത്തിനായി ത്രികോണപ്പോരാട്ടം മുറുകുന്ന സ്പെയിനില്‍ ശനിയാഴ്ച മരണക്കളി. ഒരു പോയന്‍റ് വ്യത്യാസത്തില്‍ മൂന്നുപേര്‍ മൂന്നു സ്ഥാനംപങ്കിടുന്ന ലാ ലിഗയില്‍ ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ്, റയല്‍ മഡ്രിഡ് ടീമുകള്‍ ശനിയാഴ്ച  ഭാഗ്യപരീക്ഷണത്തിനിറങ്ങും. മൂന്നു കളി ബാക്കിനില്‍ക്കെ ബാഴ്സലോണക്കും അത്ലറ്റികോ മഡ്രിഡിനും 82 പോയന്‍റാണുള്ളത്. പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ രണ്ടും ജയിച്ചതിന്‍െറ ആനുകൂല്യത്തില്‍ ബാഴ്സയാണ് ഒന്നാമതുള്ളത്. 81 പോയന്‍റുമായി റയല്‍ മൂന്നാം സ്ഥാനത്തും.
എവേമാച്ചില്‍ റയല്‍ സൊസീഡാഡാണ് റയല്‍ മഡ്രിഡിന്‍െറ എതിരാളി. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് കളി. 9.45ന് അത്ലറ്റികോ മഡ്രിഡ്-റയോ വയ്യെകാനോയെ നേരിടും. 12ന് ബാഴ്സലോണ-റയല്‍ ബെറ്റിസിനെ നേരിടും.
യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി മത്സരങ്ങളുടെ തിരക്കിനിടയിലാണ് മഡ്രിഡ് ടീമുകള്‍ ലാ ലിഗയിലെ നിര്‍ണായക അങ്കങ്ങള്‍ക്കിറങ്ങുന്നത്. എന്നാല്‍, ക്വാര്‍ട്ടറില്‍ പുറത്തായ ബാഴ്സ ലാ ലിഗയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാവും ശനിയാഴ്ചയി റങ്ങുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.