സൗഹൃദ മത്സരം: ഇംഗ്ലണ്ടിനും പോര്‍ചുഗലിനും ജയം; ഇറ്റലിക്ക് സമനില

ലണ്ടന്‍: യൂറോപ്പിലെ സൗഹൃദ പോരാട്ടത്തില്‍ ഇംഗ്ളണ്ട്, പോര്‍ചുഗല്‍ തുടങ്ങിയ മുന്‍നിര ടീമുകള്‍ ജയിച്ചപ്പോള്‍ ഇറ്റലി റുമേനിയയോട് സമനില വഴങ്ങി.
പാരിസ് ആക്രമണത്തിന്‍െറ മുറിവുണങ്ങുംമുമ്പേ വെംബ്ളി സ്റ്റേഡിയത്തില്‍ സൗഹൃദ പോരാട്ടത്തിന് ബൂട്ടുകെട്ടിയ ഫ്രാന്‍സിനെ ഇംഗ്ളണ്ട് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പിച്ചത്.  
39ാം മിനിറ്റില്‍ കൗമാരതാരം ബാമിദലെ അലിയും 48ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയുമാണ് ഇംഗ്ളണ്ടിനുവേണ്ടി വലകുലുക്കിയത്. അലിയുടെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
കനത്ത സുരക്ഷാവലയത്തിലായിരുന്നു മത്സരം. പാരിസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി വെംബ്ളി സ്റ്റേഡിയത്തിന്‍െറ ആര്‍ച് ഫ്രാന്‍സിന്‍െറ ദേശീയ പതാകയുടെ നിറമണിഞ്ഞു. പ്രധാനമന്ത്രി ഡേവിഡ് കാമറണടക്കമുള്ള പ്രമുഖര്‍ മത്സരം കാണാനത്തെിയിരുന്നു.  
തുല്യമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും 39ാം മിനിറ്റില്‍ ഇംഗ്ളണ്ട് സ്വന്തം കാണികളെ ത്രസിപ്പിച്ചു. കൂട്ടായ നീക്കത്തിനൊടുവില്‍ വെയ്ന്‍ റൂണി നല്‍കിയ പാസ് ബോക്സിനു പുറത്തുനിന്ന് അലി റോങ് റേഞ്ചിലൂടെ ഗോളി ഹ്യൂഗോ ലോറിസിനെ കീഴടക്കി വലയിലത്തെിച്ചു.
തിരിച്ചുവരാനുള്ള ശ്രമത്തിനിടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ റൂണി ഇംഗ്ളണ്ടിന്‍െറ വിജയമുറപ്പിച്ചു. ബോക്സിനുള്ളില്‍ വലതുപാര്‍ശ്വത്തില്‍നിന്ന് റഹീം സ്റ്റര്‍ലിങ് നല്‍കിയ നിലതൊടാത്ത ക്രോസ് റൂണി മനോഹരമായ ഷോട്ടിലൂടെ വലയിലത്തെിച്ചു. പിന്നീട് സമനിലക്കുവേണ്ടി ഫ്രാന്‍സും ലീഡ് വര്‍ധിപ്പിക്കാന്‍ ഇംഗ്ളണ്ടും കൊണ്ടുപിടിച്ച ശ്രമം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. 30ാം മിനിറ്റില്‍ വെയ്ന്‍ റൂണിയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് പുറത്തുപോയത്.
പോര്‍ചുഗല്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലക്സംബര്‍ഗിനെ തോല്‍പിച്ചത്.
ഇറ്റലിയും റുമേനിയയും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ട്രിയയെ 2-1ന് തോല്‍പിച്ചു. ചെക് റിപ്പബ്ളിക് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോളണ്ടിന് മുന്നില്‍ മത്സരം അടിയറവെച്ചപ്പോള്‍ സ്ലോവാക്യ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഐസ്ലന്‍ഡിനെ തോല്‍പിച്ചു.
സുരക്ഷാപ്രശ്നത്തെ തുടര്‍ന്ന് സ്പെയിന്‍-ബെല്‍ജിയം മത്സരം ഉപേക്ഷിച്ചിരുന്നു.

യുക്രെയ്ന് ശാപമോക്ഷംയൂറോകപ്പ് യോഗ്യത

മാരിബോര്‍: പ്ളേഓഫില്‍ പിടികൂടാറുള്ള ഭൂതം ഇക്കുറി യുക്രെയ്നെ ബാധിച്ചില്ല. പ്ളേഓഫിലെ രണ്ടാംപാദത്തില്‍ 10 പേരുമായി പൊരുതിയ സ്ലൊവീനിയയുമായി 1-1ന് സമനിലയില്‍ പിരിഞ്ഞെങ്കിലും ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചതിന്‍െറ മുന്‍തൂക്കമാണ് യുക്രെയ്ന് ഫ്രാന്‍സിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. മത്സരത്തിന്‍െറ അധിക സമയത്താണ് യുക്രെയ്ന്‍ സമനില പിടിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.