റയലിന് ജയം; ബാഴ്സക്ക് സമനില


മഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മഡ്രിഡും അത്ലറ്റികോ മഡ്രിഡും വിജയം നുകര്‍ന്നപ്പോള്‍ ചാമ്പ്യന്‍ ബാഴ്സലോണ വലന്‍സിയക്കു മുന്നില്‍ സമനില വഴങ്ങി. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗെറ്റാഫെയെ 4-1നാണ് റയല്‍ തകര്‍ത്തത്. കരിം ബെന്‍സേമ ഇരട്ട ഗോള്‍ നേടി. ഗാരെത് ബെയ്ലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഓരോ ഗോളുമടിച്ചു. അത്ലറ്റികോ 2-0ത്തിന് ഗ്രനഡയെയാണ് വീഴ്ത്തിയത്. അതേസമയം, എവേ മത്സരത്തിനിറങ്ങിയ ബാഴ്സലോണ ലൂയി സുവാരസിന്‍െറ ഗോളില്‍ ലീഡ് നേടിയെങ്കിലും 86ാം മിനിറ്റില്‍ സാന്‍റി മിനയിലൂടെ തിരിച്ചടിച്ച വലന്‍സിയ സമനില പിടിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.